HOME
DETAILS
MAL
സ്വകാര്യ ആശുപത്രി ഡോക്ടറോട് വിശദീകരണം തേടി
backup
June 23 2016 | 22:06 PM
കൊണ്ടോട്ടി: ഡിഫ്തീരിയ ബാധ കണ്ടെത്തിയ കുട്ടിയ ആദ്യം ചികില്‍സിച്ച പുളിക്കല്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് ആരോഗ്യ വകുപ്പു വിശദീകരണം തേടി. കുട്ടിക്ക് ഡിഫ്തീരിയ ബാധിച്ച വിവരം സമയത്തിന് ആരോഗ്യവകുപ്പിനു കൈമാറാത്തതിനെത്തുടര്ന്നാണു വിശദീകരണം ആവശ്യപ്പെട്ടത്. പെരിയമ്പലം പള്ളിക്കല്‍ ബസാര്‍ റോഡിലെ അഫ്ഷാസിനെ കഴിഞ്ഞ 20 നു ചികില്‍സിച്ച ഡോക്ടര്‍ ഉടന്‍ മറ്റു ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം ബുധനാഴ്ചയാണു മെഡിക്കല്‍ കോളജിലെത്തിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം കുട്ടിമരിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ ഇത്തരം രോഗബാധിതരായി എത്തുന്നവരെക്കുറിച്ചു സമയത്തിന് ആരോഗ്യവകുപ്പിനു റിപ്പോര്‍ട്ട് നല്‍കണമെന്നാണു ചട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."