റോഡിന്റെ ശോച്യാവസ്ഥ; നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്കി
പെരിന്തല്‍മണ്ണ: റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാവശ്യപ്പെട്ട് കീഴാറ്റൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ കോക്കാട് കോലോത്തൊടി മഹാളന്പടി നിവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.
ഏക ആശ്രയമായിരുന്ന റോഡ് തകര്‍ന്ന് കാല് നടയാത്ര പോലും ദുഷ്കരമായിരുന്നു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് മുന്‍പ് മലമുകളിലേക്കുള്ള ഇടവഴിയായിരുന്നു ഇവരുടെ യാത്രാമാര്‍ഗം.
2001 ല്‍ പ്രദേശവാസികള്‍ സംഘടിച്ച് ഇടവഴി വീതി കൂട്ടി വാഹന ഗതാഗതയോഗ്യമാക്കുകയും കഴിഞ്ഞ വര്‍ഷം ഏഴ് അടി വീതിയില്‍ റോഡാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ ഈ റോഡ് ടാറിട്ട് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ട@ായില്ല. കാലവര്ഷായപ്പോള് റോഡ് തകര്‍ന്ന് കാല്‍നടയാത്രക്ക് പോലും കഴിയാത്ത സ്ഥിതിയിലായിരിക്കയാണ്. കലക്ടറുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."