HOME
DETAILS

തദ്ദേശ വകുപ്പ് ഏകീകരണം: കരട് നിര്‍ദേശങ്ങള്‍ പൊളിച്ചെഴുതും

  
backup
May 09, 2018 | 6:13 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95

 

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം തയാറാക്കിയ കരട് വിശേഷാല്‍ ചട്ടം പൊളിച്ചെഴുതും. കൃത്യമായ ധാരണയില്ലാതെ തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ക്കെതിരേ ഭരണകക്ഷിയിലെ സര്‍വിസ് സംഘടനയിലുള്ള ജീവനക്കാര്‍ വരെ രംഗത്തു വന്നതോടെയാണ് നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കരട് പരിഷ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനം തുടങ്ങിയതായി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് സര്‍വിസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസ് എന്നിവ സംയോജിപ്പിച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസേവന വിഭാഗം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ലോക്കല്‍ ഗവണ്‍മെന്റ് കമ്മിഷന്‍ തയാറാക്കിയ കരട് ചട്ടങ്ങളില്‍ വ്യാപക പാളിച്ചകളുള്ളതായി സൂചിപ്പിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ സീനിയോറിറ്റി പ്രശ്‌നം, കേന്ദ്ര സഹായം റദ്ദാകല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ പരസ്യമായും ഭരണകക്ഷി സംഘടനകള്‍ രഹസ്യമായും രംഗത്തെത്തിയതോടെയാണ് പുതിയ കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് നിലവില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ്, നഗരാസൂത്രണം എന്നീ വകുപ്പുകളിലെ ജീവനക്കാരെ വ്യക്തിപരമായി ബാധിക്കുന്നതാണ് വകുപ്പ് ഏകീകരണം. ജീവനക്കാരുടെ സീനിയോറിറ്റിയെ തന്നെ ബാധിക്കുന്ന റിപ്പോര്‍ട്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളിലെ വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിക്കുകയോ ജീവനക്കാരോട് ആക്ഷേപം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. നിലവിലുള്ള ക്ലറിക്കല്‍ തസ്തിക എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്നാക്കിയതും നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ യോഗ്യത പ്ലസ്ടു ആക്കിയതും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിഞ്ഞ് നിയമനം കാത്തിരിക്കുന്ന സംസ്ഥാനത്തെ നിരവധി ഉദ്യോഗാര്‍ഥികളെ നേരിട്ടു ബാധിക്കും.
നേരത്തെ വ്യത്യസ്ത തട്ടിലായിരുന്ന പല തസ്തികകളും ഒരേ ഗ്രേഡ് ആക്കിയത് ജീവനക്കാരുടെ വ്യാപകമായ ആക്ഷേപത്തിനു കാരണമായിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും കോടതി വ്യവഹാരങ്ങള്‍ക്കുവരെ കാരണമായേക്കുമെന്ന സാഹചര്യം ബോധപ്പെട്ട അടിസ്ഥാനത്തിലാണ് കരട് പരിഷ്‌കരിക്കുന്നതെന്നാണ് വിവരം. പരിഷ്‌കരിച്ച് പുതിയ കരട് ചട്ടങ്ങള്‍ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിച്ച് വീണ്ടും അഭിപ്രായം ശേഖരിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നാണ് ലഭിക്കുന്ന സൂചന. ഇടതു സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ കാര്യമായതിനാല്‍ ഈ നീക്കത്തിനെതിരേ പരസ്യമായി രംഗത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഭരണകക്ഷിയിലെ ജീവനക്കാര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു; കളക്ടര്‍ക്കുള്‍പ്പെടെ പരുക്ക്

Kerala
  •  8 minutes ago
No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  an hour ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  2 hours ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  2 hours ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  3 hours ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  3 hours ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  4 hours ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  4 hours ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  4 hours ago