പ്രത്യേക സംഘം അന്വേഷിക്കും: പുതുച്ചേരി ഡി.ജി.പി
തലശ്ശേരി: നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പുതുച്ചേരി ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം പറഞ്ഞു. പള്ളൂര്‍ പൊലിസ് സ്റ്റേഷനില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളൂരില്‍ നടന്ന കൊലപാതകവും തുടര്‍ന്ന് അരങ്ങേറിയ അക്രമ പരമ്പരകളും പ്രത്യേക സംഘം അന്വേഷിക്കും. ഇതിന്റെ മേല്‍നോട്ടം സീനിയര്‍ പൊലിസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തക്ക് നല്‍കിയിട്ടുണ്ട്.
മാഹിയെ അക്രമികളുടെ താവളമാക്കാന്‍ അനുവദിക്കില്ല. പുറത്തു നിന്നുമെത്തുന്ന അധോലോക സംഘത്തെ അമര്‍ച്ച ചെയ്യും.
ഇതിന് കേരള പൊലിസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് സംയുക്ത കര്‍മപദ്ധതി ആവിഷ്‌ക്കരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
മികച്ച സഹകരണമാണ് കേരള പൊലിസിന്റെ ഭാഗത്തു നിന്ന് ലഭിച്ചു വരുന്നതെന്നും ഡി.ജി.പി സുനില്‍കുമാര്‍ ഗൗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."