ഇന്തോളജി കോണ്‍ഫറന്‍സ് നാളെ മുതല്‍
തിരുവനന്തപുരം: സാക്ഷി അപ്പോളജെറ്റിക്‌സ് നെറ്റ്‌വര്‍ക്കിന്റെ നേതൃത്വത്തില്‍ ഒരു ഇന്ത്യന്‍ മിഷണറി ചരിത്രം എന്ന പേരില്‍ ഈ നാളെയും മറ്റന്നാളുമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഇന്തോളജി കോണ്‍ഫെറന്‍സ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് രാവിലെ 9.30ന് മന്ത്രി അഡ്വ. മാത്യു ടി. തോമസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ഭാഷ, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാരുടെ സംഭാവനകളെ പരിചയപ്പെടുത്തുന്നതിനാണ് വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ കോണ്‍ഫറന്‍സ് നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ഡോ. കോശി എം. ജോര്‍ജ്, പ്രൊഫ. കെ.എം ജോണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."