മതേതര ഇന്ത്യയില്‍ ഫാസിസ്റ്റ് അഴിഞ്ഞാട്ടം നടത്താന്‍ അനുവദിക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍
കൊല്ലം: മതേതര ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടങ്ങള്‍ക്കെതിരേ ദേശ സ്‌നേഹവും സംസ്‌കാരവുമുള്ള എല്ലാ ജന വിഭാഗങ്ങളും ജാതി-മത-വര്‍ഗ വ്യത്യാസം കൂടാതെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരുമെന്നും ഈ കൂട്ടായ്മയിലുടെ ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അഴിഞ്ഞാട്ടങ്ങള്‍ക്ക് വിരാമം കുറിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പ്രഖ്യാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം കര്‍ബലയില്‍ നടന്ന ഫാസിസത്തിനെതിരേ ഹ്യൂമനിസം എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കലാപം ഉണ്ടാക്കുവാനും ഇന്ത്യയുടെ അതിമഹത്തായ ഭരണഘടനേയേയും മതേതരത്വത്തേയും തച്ച് തകര്‍ക്കാനും വെമ്പല്‍ കൊള്ളുന്ന ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുകയും എല്ലാവിധ അഭിപ്രായ വ്യത്യാസങ്ങളും വിസ്മരിച്ച് ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്യണമെന്ന് അധ്യക്ഷനായ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ സിവില്‍ സര്‍വിസില്‍ ഉന്നതവിജയം കൈവരിച്ച യുവാക്കള്‍ക്കും യുവതികള്‍ക്കും അസീസിയ്യാ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.
ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എ സമദ്, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, കടയ്ക്കല്‍ ജുനൈദ്, അബ്ദുല്‍ സലാം മാര്‍ക്ക്, വൈ.എം ഹനീഫാ മൗലവി, എ.കെ ഹഫീസ്, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, കരമന മാഹീന്‍, കണ്ടാര്‍ക്കര മീരാന്‍ മൗലവി, മേക്കാണ്‍ അബ്ദുല്‍ അസീസ്, എസ്. നാസറുദ്ദീന്‍, ഇമാമുദ്ദീന്‍ മാസ്റ്റര്‍, തലവരമ്പ് സലീം, ജലാലുദ്ദീന്‍ മൗലവി, കെ.എച്ച് മുഹമ്മദ് മൗലവി, ലിയാക്കത്തലി, അബ്ദുല്‍ സലാം, പോരുവഴി ജലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."