ജെ.എന്‍.യു വിദ്യാര്‍ഥിയുടെ മരണം: പൊലിസിന് വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ മരണത്തില്‍ എഫ്.ഐ.ആര് തയ്യാറാക്കാന്‍ വൈകിയത് വീഴ്ചയെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്. എഫ്.ഐ.ആര് ഉടന്‍ തയ്യാറാക്കാന്‍ പൊലിസിന് നിര്‍ദേശം നല്കി. എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
പ്രതിപക്ഷ എം.എല്‍.മാരുടെ പ്രതിഷേധത്തിനിടെയാണ് മന്ത്രി മറുപടി നല്‍കിയത്. ഇടത് എം.പി ഡി രാജയാണ് ആദ്യം പ്രതിഷേധമാരംഭിച്ചത്. മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും എഫ.്ഐ.ആര് പോലും തയ്യാറാക്കാതിരുന്ന പൊലിസ് നടപടിയും സര്‍വകലാശാലകളില്‍ തുടരുന്ന ദലിത്
പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പിന്നീട് ജെഡിയു, ഡി.എം.കെ എം.പിമാരും പ്രതിഷേധവുമായെത്തി.
ഒന്നാം വര്‍ഷ എം.ഫില്‍ വിദ്യാര്‍ഥിയും തമിഴ്നാട് സ്വദേശിയുമായ രജിനി കൃഷ് എന്ന മുത്തു കൃഷ്ണനെ സുഹൃത്തിന്റെ കാമ്പസിന് പുറത്തുള്ള താമസ സ്ഥലത്ത് തിങ്കളാഴ്ചയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ വിരുദ്ധ നിയമ പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷമായിരിക്കണം പോസ്റ്റ്മോര്‍ട്ടം, കൊലപാതകത്തിന് കേസെടുക്കണം എന്നീ ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുകാണ് മുത്തുകൃഷ്ണന്റെ പിതാവ് ജീവാനന്ദം. അക്കാദമിക രംഗത്തെ ജാതി വിവേചനമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരവും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."