രാസവിഷമാലിന്യം ഒഴുക്കുന്നതായി പരാതി; പ്രദേശവാസികള്‍ സെസ് ഡെവലപ്പ്‌മെന്റ് കമ്മിഷണറുടെ ഓഫിസ് ഉപരോധിച്ചു
കാക്കനാട്: രാസവിഷമാലിന്യം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുക്കുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സെസ് ഡെവലപ്പ്‌മെന്റ് കമ്മീഷണറുടെ ഓഫിസ് ഉപരോധിച്ചു. തുതിയൂര്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സമരത്തെ തുടര്‍ന്ന് സെസില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന മാലിന്യം നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് സെസ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സമിതി നേതാക്കള്‍ അറിയിച്ചു.
ചത്തനാംചിറ തോടിന് ഇരുവശവും മാലിന്യം നിറഞ്ഞു കുടിവെള്ളം മുട്ടിയ പരിസരവാസികളുടെ കിണറുകളിലെ വെള്ളം പരിശോധിക്കാനും മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഉപരോധത്തെ തുടര്‍ന്നാണ് കമ്മിഷണറുമായി സമരസമിതി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
മാലിന്യ പ്രശനം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സെസില്‍ നിന്ന് മാലിന്യം ചാത്തനാംചിറ തോട്ടിലേക്കൊഴുക്കുന്ന ഔട്ട്‌ലെറ്റ് അടക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കുമെന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മേഖലക്കകത്ത് മാലിന്യം സംഭരിക്കുന്ന വന്‍ ടാങ്ക് ഉടന്‍ ക്ലീന്‍ ചെയ്യണമെന്നുള്ള സമിതിയുടെ ആവശ്യം കമ്മിഷണര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. മാലിന്യം മൂലം പൊറുതിമുട്ടിയ തുതിയൂര്‍ പ്രദേശത്ത് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും.
പരിസ്ഥിത പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ സമരം ഉദ്ഘാടനം ചെയ്തു. നഗരസഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, നഗരസഭ കൗണ്‍സിലര്‍മാരായ റഫീഖ് പൂതേലി, ഷീല ചാരു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഒ.വര്‍ഗീസ്, റാഷിദ് ഉള്ളംമ്പിള്ളി, എം.എം.ഗിരി, സോണി മാനുവല്‍, പ്രമോദ് പാറേപ്പറമ്പില്‍, രാദധാമണിപിള്ള, ബാബു ആന്റണി, ജെസ്റ്റിന്‍ ആലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."