'ദലിത് വേട്ട അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കണം'
തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിലെ ദലിത് വേട്ട അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവുകള്‍ പോലും അട്ടിമറിച്ച് ദലിത് വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷനും പ്രധാനപ്പെട്ട പദവികളും നിഷേധിക്കുന്നത് ക്രൂരവിനോദമാക്കിയ ജാതിവെറിയന്മാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. 23-ാം വയസില്‍ ഡെപ്യൂട്ടി കലക്ടറായി സര്‍വീസില്‍ പ്രവേശിച്ച കെ.വി.മുരളീധരനെന്ന പട്ടികജാതിക്കാരന് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിച്ചു. 27 വര്‍ഷമായി അതേ തസ്തികയില്‍ അദ്ദേഹം തുടരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നാണ് അദ്ദേഹത്തിന് നീതിയുടെ ചെറുകിരണം ലഭിച്ചത്. നീതി നിഷേധത്തിനെതിരെ കേസ് നടത്താന്‍ നിര്‍വാഹമില്ലാതെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് എന്‍ട്രി കേഡറില്‍ തന്നെ വിരമിക്കേണ്ട ഗതികേടുണ്ടായി.
ഇക്കാര്യങ്ങളില്‍ സര്‍വീസ് സംഘടനകളുടെ മൗനം മാപ്പര്‍ഹിക്കാത്തതാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പുനര്‍ നിയമനത്തിലും ദലിതരെ പരിഗണിക്കാറില്ല. ഇത്തരം പീഢനങ്ങള്‍ക്കും അവഗണനക്കുമെതിരെ ദലിത് വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ ബഹുജന പിന്തുണയോടെ രംഗത്തിറങ്ങണമെന്നും പി.രാമഭദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."