ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗത്തിന്റെ അക്കാദമികസംഘം യു.എ.ഇയില്‍
ദുബായ്: കേരളത്തിലെ ഏറ്റവും കൂടുതല്‍ ഗവേഷകരും റിസര്‍വ് ഗൈഡുമാരുമുള്ള ഫാറൂഖ് കോളജ് അറബി ഗവേഷണവിഭാഗത്തിന്റെ അക്കാദമികസംഘം യു.എ.ഇയില്‍ പര്യടനം തുടരുന്നു. വിവിധ യൂനിവേഴ്‌സിറ്റികള്‍, മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മ്യൂസിയങ്ങള്‍, സാഹിത്യഹബ്ബുകള്‍ എന്നിവ സന്ദര്‍ശിക്കാനാണ് അക്കാദമിക സംഘം യു.എ.ഇയിലെത്തിയത്.
വിവിധ പ്രസാധകരുമായും സാഹിത്യകാരന്മാരുമായും വിവര്‍ത്തരുമായും സംഘം ഇതിനകം കൂടികാഴ്ച നടത്തി. ഷാര്‍ജ അല്‍ ഖാസിമി യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ച സംഘം വൈസ് ചാന്‍സിലര്‍ ഡോ. റഷാദ് മുഹമ്മദ് സലീമുമായി കൂടികാഴ്ച നടത്തി. ഷാര്‍ജ യൂനിവേഴ്‌സിറ്റി ഭാഷാ വിഭാഗം മേധാവി പ്രൊഫ. മഹ്മൂദ് ദറാബസുമായി അക്കാദമിക സഹകരണത്തിനുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കവും കുറിച്ചു.
യു.എ.ഇ ദാറുല്‍ ജാസ്മിന്‍ ചീഫ് എക്‌സികുട്ടീവ് ഡോ. മര്‍യം ശിനാസിയുമായുളള ചര്‍ച്ചയില്‍ ആഗസ്റ്റ് മാസത്തില്‍ ഫാറൂഖ് കോളേജുമായി സഹകരിച്ച് അന്താരാഷ്ട്ര അറബിക് സെമിനാര്‍ നടത്താനും ധാരണയായി.
കവിയും വിവര്‍ത്തകനുമായ ഡോ. ശിഹാബ് ഗാനിം, പ്രമുഖ ചിന്തകനായ ഡോ. അബ്ദുല്‍ ഹക്കീം അബ്ദുല്ല സുബൈദി, അറാഫിദ് മാഗസിന്‍ എഡിറ്ററും ഷാര്‍ജ ഗവര്‍മെന്റ് സാംസ്‌കാരിക വിഭാഗം മേധാവി ഡോ. ഒമര്‍ ഗാലിബ് എന്നിവര്‍ തങ്ങളുടെ സാഹിത്യ സാംസ്‌കാരിക അനുഭവങ്ങള്‍ അക്കാദമിക സംഘവുമായി പങ്കുവെച്ചു.
ഷാര്‍ജ ഗവര്‍മെന്റ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച സാഹിത്യ കൂട്ടായ്മയില്‍ ഫാറൂഖ് കോളേജിലെ സംഘം ഗവേഷണ ചിന്തകളും കേരളത്തിലെ അറബി ഭാഷയുടെ വികാസവും പങ്കുവച്ചു. ഷാര്‍ജ അന്താരാഷ്ട്ര അറബ് ചരിത്ര ഫൗണ്ടേഷന്‍ സന്ദര്‍ശിച്ച അക്കാദമിക സംഘം റിയല്‍ ടൈം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ റഹ്മത്തുല്ല നൗഫലുമായി ചര്‍ച്ച നടത്തുകയും ഇന്ത്യന്‍ വിദ്യാര്‍ത്ഥി അധ്യാപകര്‍ക്കുള്ള ഷാര്‍ജയില്‍ ഹ്രസ്വകാല കോഴ്‌സ് നടത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചക്ക് തുടക്കം കുറിക്കുകയും ചെയ്തു.
അറബി ഗവേഷണവിഭാഗം റിസര്‍ച്ച് ഗൈഡുമാരും ഗവേഷകരുമായ ഡോ. കെ. അലി നൗഫല്‍, ഡോ. ഇ.കെ സാജിദ്, ഡോ.യു.പി മുഹമ്മദ് ആബിദ്, ഡോ. അബ്ദുല്‍ ജലീല്‍, ഡോ. സഗീറലി, ഡോ. അബ്ബാസ് കെ.പി, യാഷിദ് മാട്ടായി എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍. പത്തു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച സംഘം തിരിച്ചെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."