ആര്.കെ നഗര്‍ മണ്ഡലത്തില്‍ ദിനകരന് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്.കെ നഗര്‍ മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരന് മത്സരിക്കും. പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്മാന് ചെങ്കോട്ടയ്യനാണ് ദിനകരന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്. എപ്രില്‍ 12നാണ് ഇവിടെ നിയമസഭ ാതെരഞ്ഞെടുപ്പ് നടക്കുക്കുന്നത്.
തന്റെ വിശ്വസ്തനെ മത്സസരിപ്പിച്ച് ആര്.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമമാണ് ശശികല നടത്തുന്നത്.തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉയര്‍ത്തുന്ന ഭീഷണികള്‍ മറികടക്കണമെങ്കില്‍ ശശികല പക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ജയിച്ചേ മതിയാകൂ. അതിനാല്‍ തന്നെ ഈ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ശശികലക്ക് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ദിനകരന് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹത്തിനുവേണ്ടി എടപ്പാടി പളനിസാമി അധികാരം വിട്ടൊഴിയാന്‍ സന്നദ്ധനായേക്കുമെന്നും സൂചനയുണ്ട്. അതേസമയം ഈ മണ്ഡലത്തില്‍ ഡി.എം.കെ സ്ഥാനാര്‍ഥിയായി എന്‍. മരുതുഗണേശിനെ(എന്‍.എം ഗണേശ്) പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ അമ്പഴകനാണ് ഇക്കാര്യം അറിയിച്ചത്. 2016 തെരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരേ ഡി.എം.കെ മത്സരിപ്പിച്ചിരുന്നത് ഷിംല മുത്തുച്ചോളനെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."