കൃപ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു
കായംകുളം: കായംകുളം പ്രവാസി അസോസിയേഷന്‍ 'കൃപ' യുടെ പത്താം വര്‍ഷ കര്‍മ്മ പദ്ധതിയിലെ 'സ്വപ്നവീട്-2017 ' ഭവന നിര്‍മ്മാണ പദ്ധതിക്ക് ഷിഫയില്‍ നടന്ന യോഗത്തില്‍ തുടക്കം കുറിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളായ പ്രദേശവാസികള്‍ക്ക് വീട് വെച്ച് നല്‍കുന്ന സ്വാന്തനം പദ്ധതിയാണിത്. യോഗത്തില്‍ സജികായംകുളം അദ്ധ്യക്ഷതയും മുജീബ് കായംകുളം കര്‍മപരിപാടിയുടെ ഉല്‍ഘാടനവും ചെയ്തു.റിയാദില്‍ ജോലിചെയ്യുന്ന കായംകുളം പ്രദേശവാസി സമീറിനും കുടുംബത്തിനും ആശ്വാസം പകര്‍ന്ന് കൊണ്ട് പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം അംഗങ്ങള്‍ കൈമാറി. ഈ മാസാവസാനം തറക്കല്ല് ഇട്ട്‌കൊണ്ട് തുടങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് ഭവനം വര്‍ഷാവസാനത്തോടെ കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . എച്ച്. നസീര്‍ പുളിമൂട്ടില്‍ , നിസാര്‍ നമ്പലശ്ശേരി, സെയ്ഫ് കൂട്ടുങ്കല്‍ ,ബഷീര്‍ കോയിക്കലേത്ത്,സലിം തുണ്ടത്തില്‍ , പി.കെ.ഷാജി ,കബീര്‍ മജീദ് ,നൗഷാദ് പയറ്റിയില്‍ ,ജിയാസ് താജ്, ഷബീര്‍ വരിക്കപ്പള്ളി,സത്താര്‍ കുഞ്ഞ്, ഷിഹാബ് ലുലു ഹൈപ്പര്‍മാര്‍കെറ്റ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.യോഗത്തില്‍ ഷൈജു കണ്ടപ്പുറം സ്വാഗതവും ഷൈജു നമ്പലശ്ശേരി നന്ദിയും അര്‍പ്പിച്ചു. ജാഫര്‍ കാപ്പില്‍ , അബി ജനത , ബിജു കണ്ടപ്പുറം , പി .കെ ബാബു , ഷെരീഫ് പെരിങ്ങാല, അഫ്‌സല്‍ കലാം ,ഫസല്‍ കണ്ടപ്പുറം ,ഹുസൈന്‍ കൊപ്രാപ്പുരയില്‍, നജീബ്,സിയാദ് ജനത ,സൂധീര്‍ മൂടയില്‍,അഷ്‌റഫ്, കനി വൈക്കത്ത് ,സുധീര്‍ മജീദ്, അഷ്‌റഫ് തകഴി ,നസീര്‍ മൂടയില്‍ , താജുദീന്‍ ,എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."