പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍
വൈക്കം: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലോഡ്ജുകളില്‍ എത്തിച്ച് മൂന്നുപേര്‍ക്ക് കാഴ്ചവച്ച സംഭവത്തില്‍ വൈക്കം പൊലിസ് ഒരു സ്ത്രീയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു.
വൈക്കം വലിയകവല റിലയന്‍സ് പെട്രോള്‍ പമ്പിനു സമീപം സിറാജ് മന്‍സിലില്‍ സിറാജ് (28), ടി.വി പുരം കണ്ണുകെട്ടുശ്ശേരിയില്‍ ചാണിയില്‍ അനീഷ് (38), ടി.വി പുരം ചെമ്മനത്തുകര വെളിയില്‍ ഉണ്ണികൃഷ്ണന്‍ (35), പൂത്തോട്ട പഴംപള്ളി വീട്ടില്‍ സിജി തോമസ് (42) എന്നിവരെയാണു പൊലിസ് അറസ്റ്റ് ചെയ്തത്.
ഈ സംഭവുമായി ബന്ധപ്പെട്ട കോട്ടയം സ്വദേശി ജിറ്റോ(45)യെ പൊലിസ് അന്വേഷിച്ചുവരുന്നു. പെണ്‍കുട്ടിയെ കഴിഞ്ഞ 21-ാം തീയതി മുതല്‍ കാണാതായതായി മാതാപിതാക്കള്‍ വൈക്കം പൊലിസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തെത്തുടര്‍ന്നു പെണ്‍കുട്ടിയെ 23-ാം തീയതി രാവിലെ വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തുവച്ച് കണ്ടെത്തി.
ചോദ്യം ചെയ്തതില്‍ കുട്ടി പീഡനവിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഫെയ്‌സ് ബുക്കുവഴി പരിജയപ്പെട്ട സിറാജ് ഇന്റര്‍നെറ്റിലൂടെ പരിചയം പുതുക്കുകയും പ്രേമാഭ്യര്‍ഥന നടത്തുകയും ചെയ്തു.
ചേര്‍ത്തലയിലെ ഒരു സ്ഥാപനത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ വിളിച്ചുവരുത്തുകയും തന്റെ കൈയ്യില്‍ പെണ്‍കുട്ടിയുടെ മോര്‍ഫിന്‍ ചെയ്ത പടമുണ്ടെന്നും അത് ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നും ഇങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ തന്നെ അനുസരിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് സിറാജിന്റെ അടുപ്പക്കാരിയായ സിജി തോമസ് പൂത്തോട്ടയിലെ പാലത്തിനു സമീപം പെണ്‍കുട്ടിയുമായി കാത്തുനില്‍ക്കുകയും സിറാജും സുഹൃത്തുക്കളും വൈക്കത്തുനിന്ന് ഒരു കാറില്‍ അവരെയും കയറ്റി ഉദയംപേരൂരിന് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ എത്തുകയും ചെയ്തു.
സിറാജിന്റെ സുഹൃത്തായ ജിറ്റോ പെണ്‍കുട്ടിയുടെ പിതാവാണെന്നും സിജി തോമസ് മാതാവാണെന്നും ലോഡ്ജ്കാരെ തെറ്റിദ്ധരിപ്പിച്ച് മുറിയെടുക്കുകയാണുണ്ടായത്. സിറാജും മറ്റ് സുഹൃത്തുക്കളം അതേ ലോഡ്ജില്‍ തന്നെ മറ്റൊരു മുറിയും വാടയ്‌ക്കെടുത്തു. ഇവിടെ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്നു വൈക്കത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് വീണ്ടും പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞു.
വൈക്കം സി.ഐ അനില്‍കുമാര്‍, എസ്.ഐ എം സാഹില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."