ഇന്ത്യാ വിഭജനത്തില്‍ അകന്ന മലയാള സഹോദരക്കള്‍ക്ക് മക്കയില്‍ പുന:സമാഗമം
മക്ക: ഇന്ത്യാ വിഭജനം തീര്‍ത്ത അതിര്‍ത്തികള്‍ക്കുള്ളില്‍ പെട്ട് അകന്ന സഹോദരഅള്‍ക്ക് മക്കയില്‍ പുന:സമാഗമം. ജിദ്ദയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് കൊളത്തറക്കാണ് തന്റെ രക്ത ബന്ധത്തിലെ സഹോദരനെ വീണ്ടും നേരില്‍ കാണാതായത്. അതും വിശുദ്ധ മണ്ണില്‍ വെച്ച്. ഇദ്ദേഹത്തിന്റെ ഉപ്പയുടെ ജ്യേഷ്ടന്റെ മകന്‍ ഇബ്രാഹീമിനെയാണ് നീണ്ട 39 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്.
സ്വാതന്ത്ര്യത്തിന് മുന്‍പ് 1945 ലാണ് റഷീദിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍ (മൂത്താപ്പ) എന്‍ സി അബൂബക്കര്‍ കൊളത്തറ എന്നിവര്‍ ജോലി തേടി പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയത്. കോഴിക്കോട് വിവാഹത്തിനു ശേഷം ഒറ്റക്കായിരുന്നു യാത്ര. കറാച്ചിയില്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ലഭിക്കുകയും ചെയ്തു. ഇതിനിടിയില്‍ ലഭിച്ച സ്വാതന്ത്ര്യവും വിഭജന പ്രശ്‌നങ്ങളും മൂലം ഇദ്ദേഹത്തിന് അവധി ലഭച്ചില്ല. ആഗസ്റ്റ് 14, 15 ഓട് കൂടി സ്വാതന്ത്ര്യവും വിഭജനവും പൂര്‍ത്തിയായെങ്കിലും അതിര്‍ത്തിയിലെ രൂക്ഷമായ സംഘട്ടനം മൂലം കോഴിക്കോട്ടേക്ക് രക്ഷപ്പെടാന്‍ നടത്തിയ ശ്രമം വിഫലമായി. പക്ഷെ, ഇതിനിടയില്‍ കോഴിക്കോട് അദ്ദേഹത്തിന് ഒരു മകന്‍ പിറന്നിരുന്നു.
പിന്നീട് 1950ല്‍ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് കിട്ടിയ ശേഷം വിദേശ പൗരനായി കോഴിക്കോട് എത്തിയ എന്‍ സി അബൂബക്കര്‍ തന്റെ ഭാര്യയെയും കുട്ടിയെയും കറാച്ചിയിലേക്ക് കൂട്ടികൊണ്ട് പോയി. ഇതിനിടയില്‍ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ചേക്കേറുകയും 1979ല്‍ മൂന്ന് മാസത്തെ അവധിയില്‍ 4 കുട്ടികളും ഭാര്യയുമടക്കം വീണ്ടും കോഴിക്കോട് വരികയും പിന്നീട് തിരിച്ചു പോവുകയും ചെയ്തു. ഇന്ന് കണ്ട് മുട്ടിയ ഇബ്‌റാഹീം എന്ന മുന്നയെന്ന കുട്ടിയും അന്ന് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം 1990 ല്‍ ഭാര്യയും ബാബു വെന്ന ഒരു മകനും വീണ്ടും ഇവിടെയെത്തിയപ്പോള്‍ മറ്റു കുടുംബക്കള്‍ക്കൊപ്പം ബാബുവിന് ഇവിടെ ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായെങ്കിലും നിയമം ഇവരെ വീണ്ടും അകറ്റുകയായിരുന്നു. 2000 ല്‍ ഭാര്യയും മരിച്ചു. ഇപ്പോള്‍ അഞ്ചു മക്കളില്‍ നാലു പേര്‍ കറാച്ചിയിലും ഒരാള്‍ ജപ്പാനിലും പൗരത്വം സ്വീകരി കഴിയുകയാണ്.
കോഴിക്കോട്ടെ പ്രമുഖ രണ്ടു തറവാടുകളുമായി ബന്ധമുള്ള ഇവരുമായി സോഷ്യല്‍ മീഡിയയിലെ ബന്ധമാണ് ഒരിക്കലെങ്കിലും ഇവര്‍ക്ക് തമ്മില്‍ കാണുവാന്‍ സാധിച്ചത്. തന്റെ സഹോദരനായ ഇബ്‌റാഹീം മുന്നയെ കാണാനായ സന്തോഷം റഷീദ് തന്റെ എഫ് ബി പേജില്‍ പങ്കുവെക്കുകയും ചെയ്തു.
മണ്ണിന്റെയും,മതത്തിന്റെയും,ജാതിയുടെയും,ഭാഷയുടെയും,രാഷ്ട്രീയത്തിന്റെയും ഒക്കെ പേരില്‍ അതിര്‍ത്തികള്‍ വേര്‍തിരിച്ചു മനുഷ്യഹൃദയങ്ങളെ രണ്ടായി പകുത്ത് മുള്ളുവേലികള്‍ കെട്ടിയുയര്‍ത്തുന്ന ഒരു ലോകമല്ല നമുക്ക് വേണ്ടത്. ബന്ധങ്ങളും,സ്‌നേഹവും,സന്തോഷവും,സാഹോദര്യവും നിറഞ്ഞാടുന്ന ഒരു പൂങ്കാവനമായി ഈ ലോകം മാറും എന്നാശിക്കാം എന്നദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."