ഡുവല്‍ സെല്‍ഫി കാമറ ഫോണുമായി ഇന്റക്‌സ്
തകര്‍പ്പന്‍ ഡുവല്‍ സെല്‍ഫി കാമറ ഫോണുമായി ഇന്റക്‌സ് തിരിച്ചുവന്നു. ലയണ്‍സ് ടി1 പ്ലസ് എന്ന പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5 ഇഞ്ച് ഡുവല്‍ സെല്‍ഫി കാമറയുള്ള ലയണ്‍സ് ടി1 പ്ലസ് അഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഫോണാണ്.
2.5ഡി കര്‍വ്ഡ് ഗ്ലാസും ഡി.എസ്.എല്‍.ആര്‍ കാമറയിലെടുക്കുന്ന ചിത്രത്തിന് സമാനമായ ക്വാളിറ്റിയും ഉറപ്പുനല്‍കുന്ന ഫോണിന്റെ വില 5565 രൂപയാണ്. ഫ്‌ളാഷ് എലവേറ്റ് ഫോട്ടോഗ്രഫിയെ വേറെ നിലവാരത്തിലേക്ക് എത്തിക്കുന്ന 8+2 എം.പി ഡുവല്‍ കാമറകളാണ് ഫോണിലുള്ളത്.
ഡാര്‍ക്ക്, നൈറ്റ് മോഡലുകളില്‍ പോലും മിഴിവുള്ളതും ക്വാളിറ്റിയുള്ളതും ചെറിയ ഡീറ്റെയ്‌ലുകളെ പോലും എടുത്തു കാണിക്കുകയും ചെയ്യുന്ന 8 എംപി റിയര്‍ കാമറയാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണം.
കാമറയിലെ ബോക്കെ എഫക്ട് സെല്‍ഫി എക്‌സ്പ്രഷന്‍സ് കൂടുതല്‍ ആഴത്തില്‍ നല്‍കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
റിയല്‍ ടൈമായി മാത്രമല്ല പിന്നീട് ചിത്രം എഡിറ്റ് ചെയ്യുമ്പോഴും ബോക്കെ എഫക്ട് ഉപയോഗിക്കാന്‍ സാധിക്കും. 2 ജി.ബി റാമും 16 ജി.ബി റോമുമാണ് ഫോണിലുള്ളത്. 2400 എം.എ.എച്ച് ബാറ്ററി ലൈഫോട് കൂടിയ ഫോണില്‍ 1.3 ഗിഗാ ഹേര്‍ട്‌സ് കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."