HOME
DETAILS

ലഹരി ഉല്‍പന്ന വില്‍പന നിരീക്ഷണം ഊര്‍ജിതമാക്കും: കലക്ടര്‍

  
backup
March 17 2017 | 19:03 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%a8%e0%b4%bf


പാലക്കാട്: ജില്ലയില്‍ എക്‌സൈസ് വകുപ്പ് ലഹരി ഉത്പ്പന്നങ്ങള്‍ക്കെതിരേ നടത്തുന്ന പരിശോധന ശക്തമായി തുടരാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരേ നടത്തുന്ന 'വിമുക്തി' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കാനായിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി ജില്ലയില്‍ വിജയിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മുന്‍കയ്യെടുക്കും.
ഇതര സംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലെ പരിശോധന ശക്തമാക്കും.
അട്ടപ്പാടിയിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  അധിക തുക വകയിരുത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഉള്‍ക്കാടുകളില്‍ ആദിവാസികളെ ഉപയോഗിച്ചുള്ള കഞ്ചാവ് കൃഷി എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ ലഹരിക്കെതിരേ സ്ത്രീകളുടെയും യുവാക്കളുടേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കും.
പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ നശിപ്പിക്കുന്നതിന് മാലിന്യ സംസ്‌കരണ യൂനിറ്റുകളുമായി ധാരണയിലെത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലിസ് എന്നിവരുടെ സഹകരണത്തോടെ ജില്ലയില്‍ വ്യാപക പരിശോധന നടത്താനും ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ലഹരി വിരുദ്ധ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ചിറ്റൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.എസ് തിരുവെങ്കിടം, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ശാന്തകുമാരി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷനര്‍ മാത്യുസ് ജോണ്‍, ഡി.സി.സി സെക്രട്ടറി സി. ബാലന്‍, മദ്യനിരോധന സമിതി പ്രവര്‍ത്തകന്‍ ഖാദര്‍ മൊയ്തീന്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  7 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  7 days ago