കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറി: അഹമ്മദുകുട്ടി ഉണ്ണികുളം
കോട്ടയം : കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദുകുട്ടി ഉണ്ണിക്കുളം പ്രസ്താവിച്ചു.
കോട്ടയം ജില്ലാ എസ്.ടി.യു കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്.ടി.യു ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്താകെ പൊതുമേഖല സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. മോട്ടോര്‍, നിര്‍മ്മാണം, കാര്‍ഷിക, മത്സ്യ പരമ്പരാഗത കശുവണ്ടി, കൈത്തറി മേഖലകളും തകര്‍ച്ചയിലാണ്. ക്ഷേമനിധി തുകകള്‍ വകമാറി ചെലവഴിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ടി.യു ജില്ലാ പ്രസിഡന്റ് അസീസ് കുമാരനല്ലൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എസ്.ഹലീല്‍ റഹിമാന്‍ സ്വാഗതം ആശംസിച്ചു.
ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി, സംസ്ഥാന ഭാരവാഹികളായ പി.എസ്. അബ്ദുള്‍ ജബ്ബാര്‍, കെ.കെ. ഹംസ വേങ്ങര, ടി.എ. ഹാരിസ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, സെക്രട്ടറി കെ.എന്‍. മുഹമ്മദ് സിയ, വൈസ് പ്രസിഡന്റ് പി.എ. സലീം, എസ്.റ്റി.യു. ജില്ലാ ഭാരവാഹികളായ ഷാജി കാട്ടിക്കുന്ന്, അബ്ദുള്‍ മജീദ്, മുഹമ്മദ് കുട്ടി, റഫീക്ക് പൂതക്കുഴി, പി.ടി. സലീം, എം.സി. ഖാന്‍, പി.എച്ച്. അബ്ദുള്‍ അസീസ്, സെയ്തു മുഹമ്മദ്, മാലിനി ഭായി, ലത്തീഫ് ഓവേലി, കബീര്‍ പാറത്തോട്, അമ്മുണ്ണി പരപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."