അവസരങ്ങളുടെ ജാലകം തുറന്ന് സുപ്രഭാതം-ബി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
പെരിന്തല്‍മണ്ണ: അവസരങ്ങളുടെ ലോകോത്തര സാധ്യാതകളുടെ ജാലകം തുറന്ന് സുപ്രഭാതം-ബി സ്‌കൂള്‍ കരിയര്‍ െൈഗഡന്‍സ് സെമിനാറിന് സമാപനം. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പെരിന്തല്‍മണ്ണയില്‍ നടത്തിയ പരിപാടിയില്‍ ജില്ലയില്‍നിന്ന് പങ്കെടുത്തത് ഇരുനൂറോളം വിദ്യാര്‍ഥികള്‍.
വിവിധ കോഴ്‌സുകള്‍, ഉപരിപഠന, തൊഴില്‍സാധ്യതകള്‍ എന്നിവ പരിചയപ്പെടുത്തിയ സെമിനാറില്‍ പ്രമുഖര്‍ ക്ലാസെുകളെടുത്തു. സുപ്രഭാതം മലപ്പുറം റെസിഡന്റ് മാനേജര്‍ വൈ.പി മുഹമ്മദ് അലി ശിഹാബ് ആമുഖപ്രസംഗം നടത്തി. ഡയറക്ടര്‍ബോര്‍ഡ് അംഗം സുലൈമാന്‍ ദാരിമി ഏലംകുളം അധ്യക്ഷനായി. അല്‍സലാമ ആശുപത്രി ചെയര്‍മാന്‍ മുഹമ്മദ്കുട്ടി, അല്‍സലാമ മാനേജിങ് ഡയറക്ടര്‍ അഡ്വ. ശംസുദ്ദീന്‍, ബി.സ്‌കൂള്‍ ഡയറക്ടര്‍ ശിഹാബുദ്ദീന്‍, കെ. സെയ്തുട്ടി ഹാജി ആശംസകളര്‍പ്പിച്ചു. ട്രെയ്‌നര്‍മാരായ ഡോ. കെ. തോമസ് ജോര്‍ജ്, ശംസുദ്ദീന്‍ ഒഴുകൂര്‍, ഫൈസല്‍ പി. സെയ്ദ് വിവിധ സെഷനുകളില്‍ ക്ലാസുകളെടുത്തു. സുപ്രഭാതം കരിയര്‍ സെമിനാറിന്റെ ജില്ലയിലെ രണ്ടാമത്തെ പരിപാടിയാണ് ഇന്നലെ നടന്നത്.
മാറണം, മാറ്റങ്ങള്‍ക്കനുസരിച്ച്- ഫൈസല്‍ പി. സെയ്ത്
കാലഹരണപ്പെട്ട പാഠ്യപദ്ധതികള്‍ വിദ്യാര്‍ഥികളുടെ കാലികമായ ക്രിയാശേഷിയെ വളര്‍ത്താന്‍ പര്യാപ്തമല്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ രൂപപ്പെട്ട പഠനരീതിയും ഉള്ളടക്കവുമാണ് ഇന്നും നമ്മുടെ രാജ്യത്ത് മിക്കയിടത്തും നിലനില്‍ക്കുന്നത്്. ഈ ഘട്ടത്തിലാണ് അന്താരാഷ്ട്ര പാഠ്യപദ്ധതി പ്രസക്തമാവുന്നത്. അന്താരാഷ്ട്ര രംഗത്തെ തൊഴില്‍-വിപണി സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ളതാവണം വിദ്യാര്‍ഥികളുടെ ഭാവി പഠനപ്രക്രിയകള്‍. ആഗോള മാറ്റങ്ങള്‍ക്കനുസരിച്ച് മാറാനും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും വിദ്യാര്‍ഥികള്‍ തയാറാകണം.
തീരുമാനം നമ്മുടേത്- ഡോ. കെ. തോമസ് ജോര്‍ജ്
കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ തീരുമാനം നമ്മുടേതാകുക എന്നതാണ് പ്രധാനം. മാതാപിതാക്കള്‍ മുതല്‍ സഹപാടികളും കൂട്ടുകാരും അധ്യാപകരും വരെ നമ്മുടെ കരിയറിനെ സ്വാധീനിക്കും. മാര്‍ഗനിര്‍ദേശകര്‍ എന്ന നിലയില്‍ അവരെ പരിഗണിക്കാമെങ്കിലും അന്തിമതീരുമാനം നമ്മുടേതാവാണം. ചുറ്റുമുള്ള സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പരസ്യവാചകങ്ങളും കെട്ടിടഭംഗിയുമല്ല നമ്മുടെ ഭാവി തീരുമാനിക്കേണ്ടത്. സ്വന്തം അഭിരുചി തരിച്ചറിയുകയാണ് ഈ ഘട്ടത്തില്‍ പ്രധാനപ്പെട്ട കടമ്പ.
കാത്തിരിക്കുന്നത് അനന്തസാധ്യതകള്‍- ശംസുദ്ദീന്‍ ഒഴുകൂര്‍
മാറിയലോകത്ത് വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത് അവസരങ്ങളുടെ അനന്ത സാധ്യതയാണ്. നിസാരമെന്ന് കരുതുന്ന മാനവിക വിഷയങ്ങളിലെ പഠനം പോലും സൃഷ്ടിക്കുന്നത് വലിയ അവസരങ്ങളാണ്. ആസൂത്രണത്തിലൂന്നിയ കൃത്യമായ പഠനത്തിലൂടെ സിവില്‍ സര്‍വിസ് മേഖലകള്‍ വരെ ലളിതമായി എത്തിപ്പിടിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാകും. ആദ്യം, ലക്ഷ്യം തീരുമാനിക്കണം. തുടര്‍ന്നാണ് പഠനം. ലക്ഷ്യബോധത്തോടെയുള്ള പഠനമാണ് ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ള ഏകവഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."