HOME
DETAILS

പോര്‍ച്ചുഗീസ് ആക്രമണത്തിന്റെ ജ്വലിക്കുന്ന ഓര്‍മയില്‍ മിശ്കാല്‍ പള്ളി

  
backup
June 26 2016 | 19:06 PM

%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%97%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

സാമൂതിരി രാജയ്ക്ക് കുറ്റിച്ചിറ പൗരാവലിയുടെ സ്‌നേഹോപഹാരം ഇന്നു സമ്മാനിക്കും 


കോഴിക്കോട്: കുറ്റിച്ചിറ മിശ്കാല്‍ പള്ളി ആക്രമണത്തിന് ഇന്നു 506 വയസ്. കോഴിക്കോട്ടെ മുസ്‌ലിംകളെ പ്രദേശത്തു നിന്ന് തുരത്തുകയെന്ന ലക്ഷ്യവുമായി 1510 ജനുവരി മൂന്നിനാണ് ( ഹിജ്‌റ വര്‍ഷം 915 റമദാന്‍ 22) പോര്‍ച്ചുഗീസുകാര്‍ മിശ്കാല്‍ പള്ളി ആക്രമിച്ചത്. വാസ്‌കോഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ അല്‍ബുക്കര്‍ക്കാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കല്ലായിപ്പുഴ കടന്ന് പട്ടണത്തില്‍ പ്രവേശിച്ച അല്‍ബുക്കര്‍ക്കിന്റെ സംഘം മിശ്കാല്‍ പള്ളി തീവയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു. റമദാന്‍ 22ന് നടന്ന സംഘട്ടനത്തില്‍ അഞ്ഞൂറോളം മുസ്‌ലിം-നായര്‍ പടയാളികള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. ഈ ചരിത്ര സംഭവം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആക്രമണത്തിന്റെ മായാത്ത അടയാളങ്ങള്‍ ഇപ്പോഴും പള്ളിയുടെ മുകള്‍ നിലയിലുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കപ്പലുടമയായ നഹൂദാ മിശ്കാല്‍ എന്ന അറബി പ്രമുഖനാണ് പള്ളി നിര്‍മിച്ചതെന്ന് ചരിത്രം പറയുന്നു. ഇരുപതിലേറെ കപ്പലുകള്‍ സ്വന്തമായുണ്ടായിരുന്ന അദ്ദേഹം അറേബ്യന്‍ കടലിലും ചൈനാ കടലിലും നിരന്തരം യാത്ര ചെയ്തിരുന്നു. കടല്‍ യാത്രയില്‍ കപ്പലും ചരക്കും സുരക്ഷിതമായി എത്താനും തിരിച്ചുവരാനും ഉടമയും കപ്പിത്താന്‍മാരും നേര്‍ച്ചകള്‍ നേരാറുണ്ട്. ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയും ആഗ്രഹവുമായിരുന്നു പട്ടണത്തില്‍ നിര്‍മിച്ച ഈ പള്ളി.
1548ല്‍ (ഹിജ്‌റ 1028) ഹാജി അബ്ദുല്ല ഇബ്‌നു താജുല്‍ മുസ്‌ലിം മില്‍ഷാബന്തര്‍ ജമാലുദ്ദീന്‍ അന്താബി പള്ളിയും പള്ളിക്കുള്ളിലെ മിമ്പറും പുതുക്കി പണിതതായി രേഖയുണ്ട്. ഹിജ്‌റ 1088ല്‍ ഖാജാ ഷാബന്തര്‍ ഉമറുല്‍ അന്താബിയും പുതുക്കി പണിതു. പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ തകര്‍ത്തപ്പോള്‍ അതിന്റെ സാധന സാമഗ്രികള്‍ മിശ്കാല്‍ പള്ളി പുതുക്കി പണിയാന്‍ ഉപയോഗിച്ചുവെന്നും ചരിത്രമുണ്ട്. കല്ലിനേക്കാള്‍ മരങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ പള്ളി നിര്‍മാണ കലയുടെ ഉത്തമ ഉദാഹരണം കൂടിയാണ്. വീണ്ടുമൊരു റമദാന്‍ 22 സമാഗതമാകുമ്പോള്‍ കുറ്റിച്ചിറയും പരിസരവും പഴയ പോര്‍ച്ചുഗീസ് ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ജ്വലിക്കുന്ന ഓര്‍മകളിലേക്ക് മടങ്ങുകയാണ്.
മാനവികതയുടെയും മതമൈത്രിയുടെയും തിളങ്ങുന്ന അടയാളങ്ങളായ ആ ദിനങ്ങളെ സ്മരിക്കുന്ന ചടങ്ങും നാളെ നടക്കും. പള്ളിതകര്‍ക്കാന്‍ വന്ന പോര്‍ച്ചുഗീസ് സംഘത്തെ പ്രതിരോധിച്ച സാമൂതിരിയുടെ പിന്മുറക്കാരനായ സാമൂതിരി മഹാമഹിശ്രീ കെ.സി ഉണ്ണി അനുജന്‍ രാജയുടെ തിരുവണ്ണൂര്‍ നടയിലെ ഭവനില്‍ ചെന്ന് ഖാസി ഇമ്പിച്ചമ്മദ് ഹാജി കുറ്റിച്ചിറ പൗരാവലിയുടെ സ്‌നേഹോപഹാരം സമ്മാനിക്കും.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

Kerala
  •  a month ago
No Image

ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Kerala
  •  a month ago
No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago