സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടങ്ങള്‍ക്ക് കാരണമാകുന്നു
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയില്‍ സ്വകാര്യ ബസുകളുടെ അമിതവേഗത അപകടങ്ങള്‍ക്ക് കാരണമാകുന്നു. ചാരുംമൂട് മാങ്കാംകുഴി റോഡില്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് സ്വകാര്യബസുകള്‍ മത്സര ഓട്ടം നടത്തുന്നത്.
വീതി കുറഞ്ഞ ഈ റോഡില്‍ കൊച്ചു കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. അമിത വേഗതയെ ചോദ്യം ചെയ്യുന്ന യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
യൂണിഫോം ധരിക്കാത്ത ഇവര്‍ ജോലിക്കിടെ ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കാറുണ്ടത്രേ. സ്വകാര്യബസുകളുടെ മത്സരഓട്ടംമൂലം നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അപകടങ്ങള്‍ ഏറെ നടന്നിരുന്ന പാറക്കുളങ്ങരയിലെ കൊടുംവളവില്‍ ഇപ്പോള്‍ വേഗത നിയന്ത്രണ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചുട്ടുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ ഇവയൊന്നും വകവെക്കാതെ അമിത വേഗതയിലാണ് കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."