ശാസ്ത്ര സാങ്കേതിക സമ്മേളനം ഇന്ന് തുടങ്ങും
കാഞ്ഞങ്ങാട്: ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന സങ്കേതിക സമ്മേളനം ഇന്നും നാളെയുമായി നീലേശ്വരത്തെ നളന്ദ റിസോര്‍ട്ടില്‍ ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലെ പ്രഗല്‍ഭര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ ഗവേഷക വിദ്യാര്‍ഥികള്‍ മുപ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്നു രാവിലെ ഒന്‍പതിന് വടകര കോളജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ഒ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ചീമേനി കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പൊട്ടക്കുളം അധ്യക്ഷനാകും. സാങ്കേതിക വിദ്യകളിലെ പുതിയ മേച്ചില്‍ പുറങ്ങളായി മാറിയിരിക്കുന്ന നെറ്റ്‌വര്‍ക്കിങ് രംഗത്തെ പുതിയ സാധ്യതകളാണ് സമ്മേളനത്തില്‍ ചര്‍ച്ചയാവുക.
എല്ലാ പ്രബന്ധ അവതരണത്തിന് ശേഷവും സെമിനാറില്‍ പങ്കെടുക്കുന്ന കാണികള്‍ക്കുകൂടി പങ്കാളിത്തമുള്ള ചര്‍ച്ചകള്‍ നടക്കും. സമ്മേളനം നാളെ വൈകിട്ട് അഞ്ചിനു സമാപിക്കും.പത്രസമ്മേളനത്തില്‍ ചീമേനി എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ വിനോദ് പൊട്ടക്കുളത്ത്, പ്രിന്‍സിപ്പല്‍ കെ. ഷീന, കംപ്യുട്ടര്‍ വിഭാഗം മേധാവി എസ്.എന്‍ സന്തോഷ്, ഐ.ടി വിഭാഗം മേധാവി എ.പി റഫീഖ്, കംപ്യുട്ടര്‍ സയന്‍സ് പ്രൊഫ. എന്‍. മുഹമ്മദ് സജീര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."