സ്കൂള്‍ ബസുകളില്‍ സുരക്ഷാ സംവിധാനം മൂന്നുമാസത്തിനകം സ്ഥാപിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം പിന്നിടുമ്പോഴേക്കും സ്കൂള്‍ ബസുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. ഓണക്കാലത്തോടെ സംസ്ഥാനത്തെ എല്ലാ സ്കൂള്‍ ബസുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ലക്ഷ്യവുമായാണ് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് മുന്നോട്ടു പോകുന്നത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം അധികസുരക്ഷയെന്ന നിലയിലാണ് സ്കൂള്‍ ബസുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ട്രാന്‍സ്പോര്‍ട്, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അന്തിമനിര്‍ദേശം നല്‍കിയത്.
ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിലാണ് പ്രാഥമികമായി വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ സ്കൂള്‍ തുറന്ന് മൂന്നുമാസത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കണമെന്ന നിര്‍ദേശം. വേഗതയുടെ മുന്നറിയിപ്പ് ഉപകരണം, മറ്റ് അത്യാവശ്യങ്ങള്‍ക്കുള്ള ബട്ടണുകള്‍ എന്നിവ ഉള്‍പ്പെടെയാകണം ഓണാവധി കഴിഞ്ഞ് സ്കൂള്‍ ബസുകള്‍ പുറത്തിറക്കേണ്ടതെന്ന് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."