നഗരൂരില്‍ പുതിയ വില്ലേജ് ഓഫിസ് കെട്ടിടത്തിന് 44 ലക്ഷം അനുവദിച്ചു
കിളിമാനൂര്‍: നഗരൂര്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകുന്നു. ഇതിനായുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 44 ലക്ഷം രൂപ അനുവദിച്ചു. അന്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിച്ചു വരുന്നത്.
വില്ലേജ് ഓഫിസിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണമെന്ന നിരവധി നിവേദനത്തിന്റെയും നാട്ടുകാരുടെയും പത്രവാര്‍ത്തകളുടെയും പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍. എ റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് പുതുതായി നിര്‍മിക്കുന്നത്. വിശ്രമകേന്ദ്രം, ശുദ്ധജലം, ശുചി മുറി, കൗണ്ടര്‍ എന്നിവ സജ്ജീകരിക്കും. ജീവനക്കാര്‍ക്ക് കാബിന്‍ ഒരുക്കം. 44 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫിസാകും നഗരൂരിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."