HOME
DETAILS

സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയത്തിന് അതീതമായ വികസനം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

  
backup
May 20 2018 | 03:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0

 

കൊല്ലം: കക്ഷി രാഷ്ട്രീയത്തിതീതമായി എല്ലാവരിലും വികസനമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഫിഷറിസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കുറവുകളുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാമെന്നും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
ആശ്രാമം മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷം നവകേരളം-2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ.
പ്രദര്‍ശന മേളയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റികൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കുമെന്നതായിരുന്നു പ്രധാന വാഗ്ദാനം. സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന വികസന പരിപാടികളിലൂടെ അത് സാധ്യമാക്കാന്‍ സാധിച്ചു.
എല്ലാ ശരിയാകും എന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് ലാഭത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന കൊല്ലത്തെ മീറ്റര്‍ കമ്പനി. ജില്ലയുടെ വ്യവസായ ചിത്രം പ്രതീക്ഷയുടെ ചിത്രമായി മാറി. കശുവണ്ടി വ്യവസായ മേഖലയുടെ പുനഃരുദ്ധാരണത്തിനുള്ള തീവ്രപരിശ്രമങ്ങള്‍ തുടര്‍ന്നുവരുകയാണ്.
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നു.
ജില്ലയിലെ 11 മണ്ഡലങ്ങളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓഗസ്റ്റ് മാസത്തില്‍ കൊല്ലം ബൈപ്പാസ് തുറന്നു കൊടുക്കാന്‍ കഴിയുംവിധം നിര്‍മാണം പുരോഗമിക്കുന്നു.
ജില്ലയിലും സംസ്ഥാനത്ത് പൊതുവിലും റെക്കോര്‍ഡ് വേഗത്തിലാണ് വികസനം മന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള ആത്മാര്‍ത്ഥ പരിശ്രമവുമായി ഏറെ ദൂരം മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി സാംസ്‌കാരികോത്സവും ഭക്ഷ്യമേളയും ഉദ്ഘാടനം ചെയ്ത വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
അഴിമതിരഹിത ഭരണമാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് എല്ലാവര്‍ക്കും വീട് എന്നത് യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. നാലു മിഷനുകളും പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും മന്ത്രി പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയായ വികസന മുന്നേറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ എം. മുകേഷ് എം.എല്‍.എ പറഞ്ഞു.
ഫിഷറിസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച് നല്‍കിയ വീടുകളുടെയും ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകളുടെയും താക്കോല്‍ ദാനവും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയ്യാറാക്കിയ കൈപ്പുസതകത്തിന്റെ പ്രകാശനവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
കൈപ്പുസ്തകത്തിന്റെ ആദ്യപ്രതി മന്ത്രി കെ. രാജു ഏറ്റുവാങ്ങി. ലൈഫ് മിഷനിലെ പുതിയ വീടുകളുടെ നിര്‍മാണ അനുമതിപത്ര വിതരണവും ജില്ലയിലെ ദ്വിഭാഷ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും വനംമന്ത്രി നിര്‍വഹിച്ചു. മേയര്‍ വി. രാജേന്ദ്രബാബു, എം.എല്‍.എ മാരായ കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, സി. രാധാമണി, കെ. ജഗദമ്മ, കെ.എന്‍ ബാലഗോപാല്‍, എന്‍. അനിരുദ്ധന്‍, കെ.എന്‍ മോഹന്‍ലാല്‍, ജില്ലാ റൂറല്‍ പൊലിസ് മേധാവി അശോക് കുമാര്‍, പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago