യു.പി മന്ത്രിസഭയില്‍ അഴിച്ചുപണി; പുറത്താക്കിയ മന്ത്രിയെ തിരിച്ചെടുത്തു
ലഖ്നോ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കേ പ്രതിച്ഛായ ഉയര്‍ത്തി അധികാരത്തില്‍ വീണ്ടുമെത്താനുള്ള നടപടികള്‍ക്കു മുഖ്യമന്ത്രി അഖിലേഷ് യാദവ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രിസഭയില്‍നിന്നു പുറത്താക്കിയ മുന്‍മന്ത്രി ബല്‍റാം യാദവിനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
അധികാരത്തിലേറി ഏഴാംതവണയാണ് മുഖ്യമന്ത്രി മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നത്. മുക്താര്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള ക്വാമി ഏക്താദളിനെ സമാജ്വാദി പാര്‍ട്ടിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അഖിലേഷ്, മന്ത്രിസഭയിലെ പ്രമുഖനായ വിദ്യാഭ്യാസമന്ത്രി ബല്‍റാം യാദവിനെ പുറത്താക്കിയത്. എസ്.പിയില്‍ ക്വാമി ഏക്താ ദളിനെ ലയിപ്പിക്കാനുള്ള തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്. ജൂണ്‍ 21നാണ് പാര്‍ട്ടിയെ എസ്.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടിവക്താവ് ശിവാല്‍ യാദവ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."