കുണ്ടില്‍ വാസു മാസ്റ്റര്‍ വിട്ടുവീഴ്ചയില്ലാത്ത പോരാളി
ചാലിയം: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു കുണ്ടില്‍ വാസു മാസ്റ്ററെന്നും കടലുണ്ടി പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയും കോട്ടക്കടവ് പാലവുമടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് കക്ഷി രാഷ്ടീയ ത്തിനതീതമായി എല്ലാവരും അംഗീകരിച്ചതാണെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി ചോലക്കല്‍ രാജേന്ദ്രന്‍ പറഞ്ഞു.
കടലുണ്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുണ്ടില്‍ വാസു മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സി.പി അളകേശന്‍ അധ്യക്ഷനായി. പനക്കല്‍ പ്രേമരാജന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. ദാസന്‍, സി. ഫല്‍ഗുണന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹെബീഷ് മാമ്പയില്‍, ബ്ലോക്ക് സെക്രട്ടറിമാരായ പി.ടി സേതുമാധവന്‍, പട്ടയില്‍ ബാബു, വാര്‍ഡ് മെംബര്‍ സി.പി വത്സല, കുന്നത്ത് സുബ്രഹ്മണ്യന്‍, ജോര്‍ജ് കൊളോണി, പുളിക്കല്‍ വാസുദേവന്‍, പനക്കല്‍ വിശ്വനാഥന്‍, സി.കെ രാമദാസന്‍, വി.ടി ലത്തീഫ്, പ്രവീണ്‍ ശങ്കരത്ത്, കെ. ഷൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."