മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷം; താമസക്കാര്‍ വീടൊഴിഞ്ഞു തുടങ്ങി
കാളികാവ്: മലയോര മേഖലയില്‍ വെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ജനം കടുത്ത ദുരിതത്തിലേക്ക്. കുടിവെള്ളത്തിന് പോലും മാര്‍ഗമില്ലാത്തതിനാല്‍ പലരും വീടുകള്‍ ഒഴിയാനൊരുങ്ങുന്നു. വെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് കുടുംബ വീടുകളിലേക്കും വാടക വീടുകളിലേക്കുമാണ് താമസം മാറുന്നത്. വെള്ളക്ഷാമം ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിലുള്ള വരള്‍ച്ച മലയോരത്ത് ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. അപൂര്‍വം കിണറുകളില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്.
കുടുംബത്തിന് അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും കിണറുകളിലെ വെള്ളം മതിയാക്കുന്നില്ല. പുഴകളും തോടുകളും നേരത്തെ വറ്റിയതിനാല്‍ പരിസര പ്രദേശങ്ങളില്‍ നിന്നെങ്കിലും വെള്ളമെത്തിക്കാമെന്ന് കരുതിയാല്‍ വെള്ളം കിട്ടാനുമില്ല. മാര്‍ച്ച് മാസത്തില്‍ വെള്ള ക്ഷാമം ഇത്ര രൂക്ഷമാണെങ്കില്‍ അടുത്ത മാസങ്ങളില്‍ എന്ത് ചെയ്യുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
വെള്ളക്ഷാമത്തെ തുടര്‍ന്ന് കൂടുതല്‍ പേര്‍ മലയോരത്ത് നിന്ന് മാറിത്താമസിക്കാന്‍ ഒരുങ്ങുന്നുണ്ട്. സ്‌കൂളുകളിലെ പരീക്ഷ തീരുന്നതോടെ മാറാനാണ് തീരുമാനമുള്ളത്. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് പരീക്ഷ കഴിയും വരെ പിടിച്ചു നില്‍ക്കാനുള്ള തീവ്ര ശ്രമമാണ് നടത്തുന്നത്. അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി പാത്രങ്ങളില്‍ ദൂരസ്ഥലത്ത് നിന്ന് വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. മലയോരത്ത് പതിവിലും നേരത്തെ വേനല്‍ മഴ ലഭിച്ചുവെങ്കിലും ജല സ്രോതസുകള്‍ക്ക് ഒരു മാറ്റാവുമുണ്ടായിട്ടില്ല.
പുഴയിലെ ജല നിരപ്പിനെ ആശ്രയിച്ചാണ് മലയോരത്തെ കിണറുകളില്‍ വെള്ളമുണ്ടാകാറ്. പുഴകള്‍ നേരത്തെ വറ്റിയതിനാല്‍ കിണറുകളിലെ ജലനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്. മലവാരങ്ങളില്‍ മഴ ലഭിച്ചാലെ ഗുണം ലഭിക്കുകയുള്ളു. കാളികാവ് കരുവാരകുണ്ട് ഭാഗങ്ങില്‍ നല്ല മഴ ലഭിച്ചിട്ടുണ്ട്. കിണറുകളിലെ ജല നിരപ്പില്‍ ഒരു അനക്കവുമുണ്ടായിട്ടില്ല. മലയോര പഞ്ചായത്തുകളില്‍ കോടികള്‍ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ ജലനിധി പദ്ധതികള്‍ പലതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലനിധിക്ക് തുടക്കമിട്ടെങ്കിലും ഇത് വരെ ജല വിതരണം ആരംഭിക്കാന്‍ പോലും സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."