വീല്‍ചെയറില്‍ അകപ്പെട്ടവര്‍ക്കായി ഈദ്ഗാഹ്; സംഘാടകരും അരയ്ക്കു താഴെ തളര്ന്നവര്
പെരിന്തല്‍മണ്ണ: ചക്രക്കസേരയിലേക്കു ജീവിതം ഒതുങ്ങിക്കൂടിയവരുടെ സൗഹൃദകൂട്ടായ്മയായ സ്നേഹസന്ദേശം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ സാന്ത്വനം, ഗ്രീന്‍ പാലിയേറ്റീവ്, കൊളത്തൂര്‍ വാര്‍ത്ത എന്നീ ഗ്രൂപ്പുകളുമായി സഹകരിച്ച് ഇത്തവണ വീല്ചെയറിലുള്ളവര്ക്കായ് ഈദ്ഗാഹ് സംഘടിപ്പിക്കുന്നു. ചലനശേഷി നഷ്ടപ്പെട്ടു വീല്‍ചെയറില്‍ സഞ്ചരിക്കുന്ന മൂന്നൂറോളം പേര് ഈദ്ഗാഹില്‍ പെരുന്നാള്‍ നിസ്കരിക്കും. പെരുന്നാള്‍ നിസ്കാരത്തിനു നേതൃത്വം നല്‍കുന്നതും വീല്‍ചെയറില്‍ നാലുവര്‍ഷമായി സഞ്ചരിക്കുന്ന പണ്ഡിതനാണ്.
പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി തോട്ടക്കാട് ശരീഫ് മുസ്ലിയാരാണു പെരുന്നാള്‍ നിസ്കാരത്തിനു നേതൃത്വം നല്‍കുക. പെരിന്തല്‍മണ്ണയില്‍ നിന്നും രണ്ടണ്ടരകിലോമീറ്റര് അകലെ ചെറുപ്പളശ്ശേരി റോഡില്‍ ഒലിയങ്കര ചോയിസ് ഓഡിറ്റോറിയത്തിലാണു പെരുന്നാള്‍ നിസ്കാരമൊരുക്കിയിരിക്കുന്നത്.
അരയ്ക്കു താഴെ തളര്ന്നവര് സംഘാടകരാവുകയും അവരില്‍ നിന്നൊരാള്‍ ഇമാമാവുകയും ചെയ്യുന്ന പെരുന്നാള്‍ നിസ്കാരം ഇതാദ്യമാണ്. കീഴിശ്ശേരില് സലീം,ബദറുസ്സമാന്‍ മൂര്‍ക്കനാട് എന്നിവരാണു സംഘാടകര്‍.നിലവില്‍ പള്ളികളില്‍ ചക്രക്കസേരകള്ക്കു സഞ്ചരിക്കാന്‍ വണ്ണം റാമ്പില്ലാത്തതിനാലും കൂട്ടുകാര്‍ താങ്ങിയെടുത്ത് പള്ളികളില്‍ കൊണ്ടണ്ടുവരേണ്ടണ്ടതിലെ ബുദ്ധിമുട്ടു പരിഗണിച്ചും ഇവരില്‍ പലരും ഇത്തരം ആഘോഷങ്ങളും സംഘടിതനിസ്കാരങ്ങളും വേണ്ടെണ്ടന്നുവെക്കാറാണു പതിവ്.
ഗള്‍ഫിലെ ചെറിയ മസ്ജിദുകളില്‍ വരെ റാമ്പ് സൗകര്യമുണ്ടണ്ട്. വീല്‍ ചെയറുകളിലെ 300 ഓളം വിശ്വാസികള്‍ ഇത്തവണ പെരിന്തല്‍മണ്ണയിലെ ചോയ്സ് ഓഡിറ്റോറിയത്തിലൊരുക്കുന്ന ഈദ് ഗാഹോടെ ഇതിനൊരു മാറ്റമുണ്ടണ്ടാവുമെന്നും വീല്‍ ചെയര്‍ സൗഹൃദ ആരാധനാലയങ്ങളൊരുങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണു സംഘാടകര്‍. രാവിലെ 9:30 ആരംഭിക്കുന്ന പെരുന്നാള്‍ നിസ്കാരത്തിനു ശേഷം ഈദ് സൗഹൃദസംഗമവും ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."