HOME
DETAILS
MAL
കളികളിലൂടെ ഗണിതം പഠിക്കാം
backup
May 23 2018 | 01:05 AM
കൊല്ലം: കണക്കിനെ ഭയക്കുന്നവര്‍ക്ക് കളികളിലൂടെ പഠനം സുഗമമാക്കാന്‍ വഴിതുറക്കുകയാണ് സര്‍വശിക്ഷാ അഭിയാന്. ആശ്രാമം മൈതാനത്ത് നടക്കുന്ന നവകേരളം 2018 പ്രദര്‍ശന മേളയില്‍ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്റ്റാളില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് കണക്കിലെ കളികളുടെ വിസ്മയ ലോകമാണ്.
പ്രൈമറിതലം മുതല്‍ കോളജുകളില്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്ന ഗെയിമുകളില്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്നത് നിരവധി പേര്. ഇവര്‍ക്ക് സഹായത്തിനും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങല്‍ നല്‍കാനും ജില്ലാ പ്രൊജക്ട് ഓഫിസര്‍ ബി. രാധാകൃഷ്ണന് ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള സംഘവുമുണ്ട്.
മുളകൊണ്ട് നിര്‍മിച്ച കൊല്ലം ക്ലോക്ക് ടവറിന്റെ മാതൃകയിലെ ജ്യാമിതീയ രൂപങ്ങളുടെ എണ്ണം കൃത്യമായി പറയുന്നവര്‍ക്ക് 1001 രൂപയാണ് സമ്മാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."