HOME
DETAILS

കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

  
backup
March 23, 2017 | 11:43 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d


മൂവാറ്റുപുഴ: തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2016, 17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 37.15.72000കോടി രൂപ വരവും 37.12.23836കോടി രൂപ ചിലവും 3.48.164ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ചിന്നമ്മ ഷൈന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളില്‍ തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷി യോഗ്യമാക്കുകയാണ് ലക്ഷ്യം.
കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാവുന്ന വിവിധ പദ്ധതികള്‍ക്കും മേഖലയുടെ സാമ്പത്തിക നട്ടെല്ലായ റബ്ബര്‍, പൈനാപ്പിള്‍ കൃഷിക്ക് ഗുണകരമാകുന്ന വിവിധ പദ്ധതികള്‍ക്ക് കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്ലാസ്റ്റിക് ഷെഡ്ഡിങ് യൂണിറ്റുകള്‍ ആരംഭിക്കും. പി.എം.എ.വൈ.പദ്ധതിയില്‍ ഭവന രഹിതര്‍ക്ക് വീട് നിര്‍മാണത്തിനും പട്ടികജാതി, പട്ടികവര്‍ഗ, വനിത ക്ഷേമ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍, ശിശുക്കള്‍, വൃദ്ധര്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവര്‍ക്കും മറ്റ് സേവന മേഖലയിലും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല മേഖലയുടെ വിപുലീകരണത്തിന് കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കും. വിവിധ പദ്ധതികളുമായി സംയോജിപ്പിച്ച് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കം. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പണ്ടപ്പിള്ളി, കല്ലൂര്‍ക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രവും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന് വിവിധ പദ്ധതികള്‍ക്കും പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ പെട്ട രോഗികളെ സഹായിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോസി ജോളി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി.ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്‍, ബാബു ഐസക്ക്, സുഭാഷ് കടയ്‌ക്കോട്, സ്മിത സിജു, ടി.എം.ഹാരിസ്, ഒ.സി.ഏലിയാസ്, ലിസി ജോളി, ടി.എച്ച്.ബബിത എന്നിവര്‍ സംമ്പന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  a month ago
No Image

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

Kerala
  •  a month ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  a month ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  a month ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  a month ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  a month ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  a month ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  a month ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  a month ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  a month ago