ഇടത് ഭരണത്തില്‍ അരിവില ഡോളറിലേക്ക്: എം ലിജു
തുറവൂര്‍: എല്‍.ഡി.എഫ് കേരളം ഭരിക്കുമ്പോള്‍ ഒരു കിലോ അരിക്ക് ഒരു ഡോളറായിയെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു പറഞ്ഞു.
സി.പി.എം രാഷ്ടിയ പരിപാടികളില്‍ പങ്കെടുക്കാത്തവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നല്‍കില്ല എന്ന പഞ്ചായത്ത് ഭരണാധികാരികളുടെ നിലപാട് ധിക്കാരവും ധാര്‍ഷ്ടവും നിറഞ്ഞതാണന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടണക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടണക്കാട് പഞ്ചായത്തിന് മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ബി റഫീക്ക് അധ്യക്ഷത വഹിച്ചു.സമാപന സമ്മേളനം വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എസ്.ശരത്ത്, ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍.രാജേന്ദ്രപ്രസാദ്, ടി.എച്ച് സലാം, സി.ഡി ശങ്കര്‍, വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോണി തച്ചാറ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ജയപാല്‍, അബ്ദുള്‍ സത്താര്‍, റോക്‌സണ്‍, ലളിതാരാമനാഥന്‍, സാനു, നിഷാദ്, അരുണ്‍ ജോസ്, മനോജ്, എം.എ നെല്‍സണ്‍, പി.എം രാജേന്ദ്രബാബു, ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."