വൈദ്യുതി വകുപ്പ് സ്‌പോട്ട് ബില്ലിനെക്കാള്‍ മൂന്നിരട്ടി തുക അടപ്പിച്ചെന്ന് പരാതി
ആലപ്പുഴ: കെ.എസ്.ഇ.ബിയുടെ സ്‌പോട്ട് ബില്‍ തുക അടക്കാനെത്തിയ ഉപഭോക്താവിന് മൂന്നിരട്ടി തുക നല്‍കാന്‍ ആവശ്യപ്പെട്ടു അധികൃതര്‍.
സര്‍ക്കാരിന്റെ സുതാര്യ സംവിധാനത്തെ അട്ടിമറിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വട്ടയാല്‍ വാര്‍ഡ്, നവാസ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ശിബിലിയുടെ കുടുംബത്തിനാണ് ഈ ദുര്‍ഗതി. പണം അടച്ചില്ലെങ്കില്‍ വൈദ്യൂതി കണക്ഷന്‍ കട്ടുചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. സ്‌പോട്ട് ബില്ലിനേക്കാള്‍ മൂന്നിരട്ടിയോളം തുക അടപ്പിക്കുകയും ചെയ്തു. 648 രൂപ അടക്കണമെന്ന് കാണിച്ചാണ് ബില്ല് നല്‍കിയിട്ടുളളത്.
സാധാരണ അടക്കുന്നതുപോലെ ബില്‍ തുക അടക്കാന്‍ ആലപ്പുഴ സൗത്ത് സെക്ഷന്‍ കെ എസ് ഇ ബി കൗണ്‍ടറിലെത്തിയപ്പോഴാണ് ബില്ല് വാങ്ങി ഉപഭോക്താവിന്റെ അനുമതിയില്ലാതെ 1899 രൂപാ അടക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സ്ഥലം എം എല്‍ എയായ മന്ത്രി ജി സുധാകരനുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ശിബിലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."