HOME
DETAILS

നിയമലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി

  
backup
March 24 2017 | 10:03 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89


ജിദ്ദ: പിഴയും ശിക്ഷയുമില്ലാതെ നാടണയാനുള്ള പൊതുമാപ്പിന്റെ അവസരം നിയമലംഘകര്‍ ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. പൊതുമാപ്പ് 90 ദിവസത്തിലധികം നീട്ടിക്കൊടുക്കില്ല. അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാന്‍ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പില്‍ പറയുന്ന നിര്‍ദേശമനുസരിച്ച് നാട്ടിലേക്ക് പോവുക എന്നതു മാത്രമാണ് നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് മുന്നിലുള്ള വഴി. പദവി ശരിയാക്കി സഊദിയില്‍ തുടരാന്‍ സാധിക്കില്ല. മുഴുവന്‍ നിയമലംഘകര്‍ക്കും നാടണയാനുള്ള അവസരമാണിത്. എല്ലാ വിഭാഗം നിയമലംഘകരേയും സുരക്ഷ കാമ്പയിനില്‍ ലക്ഷ്യമിടുന്നുണ്ട്. ഹജ്ജ്, ഉംറ, സന്ദര്‍ശന വിസയിലെത്തി അനധികൃതമായി താമസിക്കുന്നവരും മടങ്ങണം. തൊഴില്‍ താമസ നിയമലംഘകരെ പിന്തുടരാന്‍ സമ്പൂര്‍ണ ദേശീയ കാമ്പയിന്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരിശോധനയില്‍ പങ്കെടുക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കേസുകളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടോയെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് പരിശോധിക്കും. പൊതുമാപ്പിന്റെ നടപടികള്‍ എളുപ്പമാക്കാന്‍ പ്രത്യേക ഓഫിസുകള്‍ ആരംഭിക്കും.

ഹജ്ജ്, ഉംറ വിസയിലെത്തി തിരിച്ചുപോകാത്തവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാല്‍ മതി. രേഖകളൊന്നുമില്ലാത്തവര്‍ നാട് കടത്തല്‍ കേന്ദ്രത്തിലാണ് എത്തേണ്ടത്. അതതു രാജ്യങ്ങളുടെ എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി സഹകരിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കും. നാട് കടത്തല്‍ കേന്ദ്രത്തില്‍ വരുന്നവരെ ജയിലില്‍ താമസിപ്പിക്കില്ല. പൊതുമാപ്പ് കാലയളവ് ആരംഭിച്ചാല്‍ വേഗത്തില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  a month ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  a month ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  a month ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  a month ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  a month ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  a month ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  a month ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  a month ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  a month ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  a month ago