കര്‍ണാടക ഫലവും വരും തെരഞ്ഞെടുപ്പുകളും
കര്‍ണാടക ഫലം ശ്രദ്ധ ക്ഷണിക്കുന്നത് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്കാണ്. ബി.ജെ.പിയെ നേരിടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് ബോധ്യമായിട്ടും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാട്ടുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി തുടരുന്ന വൈമനസ്യം ചോദ്യം ചെയ്യപ്പെടുന്നു എന്നത് യാദൃച്ഛികമല്ല. അടുത്തുകണ്ട തെരഞ്ഞെടുപ്പുകളിലൊക്കെയും ബി.ജെ.പിയെ എതിര്‍ത്തത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലൊരു മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ മറ്റൊരു മുന്നണിയുമായിരുന്നു. അപ്പോഴൊക്കെയും ബി.ജെ.പി വിജയം വരിച്ചു. കര്‍ണാടകയിലും സംഭവിച്ചത് മറിച്ചല്ല. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്ന കോണ്‍ഗ്രസ് തീരുമാനം ബി.ജെ.പിയെ പുറത്തിരുത്തി. ഇത്തവണ കര്‍ണാടക ഭരണം പിടിക്കേണ്ടത് ബി.ജെ.പിയുടെ അത്യാവശ്യമായിരുന്നു. അതുമനസിലാക്കിയാണ്, കൂടുതല്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കായിട്ടും മുഖ്യമന്ത്രിയാകാന്‍ വാശിപിടിച്ച കുമാരസ്വാമിയെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് മനസില്ലാമനസോടെ തീരുമാനിച്ചത്. കുമാരസ്വാമിക്ക് വളംവയ്ക്കുന്നത് കോണ്‍ഗ്രസ് ചീയുന്നതിനു തുല്യമാണെന്ന് അറിയാഞ്ഞിട്ടല്ല ഇത്. സ്വന്തം പാളയത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആകാന്‍ പ്രാപ്തിയുള്ള നേതാക്കളുണ്ടായിരിക്കേ കുമാരസ്വാമിയെ അംഗീകരിച്ചത് വരുംദിനങ്ങളില്‍ കോണ്‍ഗ്രസില്‍ ശണ്ഠയുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. മല്ലികാര്‍ജുന ഖാര്‍ഗെ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ കച്ചകെട്ടിയതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പില്‍ പുറത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നെങ്കില്‍ ജെ.ഡി.എസില്‍ തകര്‍ച്ച തുടങ്ങിയേനെ. അതു തടഞ്ഞത് കോണ്‍ഗ്രസിന്റെ പ്രവൃത്തിയാണെങ്കിലും ബി.ജെ.പിയെ പുറത്തുനിര്‍ത്താനായത് അവരുടെ വിജയംതന്നെയാണ്.
കര്‍ണാടകം വിരല്‍ ചൂണ്ടുന്നത്
ഈ വര്‍ഷം കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ 11 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുപോലെ, മഹാരാഷ്ട്രയില്‍ രണ്ടും നാഗാലാന്‍ഡിലും ഉത്തര്‍പ്രദേശിലും ഓരോന്നുവീതവും ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നു. 28ന് നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളുടെ ഫലം 31നു തന്നെ പുറത്തുവരും. ഈ വര്‍ഷം അവസാനത്തോടെ ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറമിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയുമാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടിയുടെ പ്രതിഛായക്ക് കാര്യമായ ഇടിവുതട്ടിയിട്ടുണ്ടെന്നുള്ളത് കാണേണ്ടതുണ്ട്. ഏറ്റവും ഒടുവില്‍ സത്‌നയില്‍ ദലിതനെ കെട്ടിയിട്ട് അടിച്ചുകൊന്ന സംഭവം നാടിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു. ഇതൊക്കെ ബി.ജെ.പിക്കെതിരേ വോട്ടായി മാറണമെങ്കില്‍ പ്രതിപക്ഷം കരുത്തുള്ളതാവണം. ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന് ആ ശേഷിയില്ല. എന്നാല്‍, വോട്ടുകള്‍ വിഘടിക്കാതെ സഖ്യസാധ്യത തേടിയാല്‍ കര്‍ണാടക ഈ സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കും. ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ ഏറ്റുമുട്ടല്‍ നേരിട്ടാവണം. മൂന്നു മുന്നണികളുണ്ടായാല്‍ ആ പാര്‍ട്ടിക്ക് ജയസാധ്യതയൊരുങ്ങുമെന്ന് കണ്ടറിഞ്ഞതാണ്.
2019 ലോക്‌സഭ
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ചെറുക്കാന്‍ ചെറുപാര്‍ട്ടികളെ ചേര്‍ത്ത് ഏക മുന്നണി രൂപീകരിക്കുക എന്ന പോംവഴിയാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബി.ജെ.പി അടിയറവ് പറയും. അതല്ലെങ്കില്‍ പഞ്ചാബിലെപോലെ കോണ്‍ഗ്രസ് ശക്തമാകേണ്ടിവരും. സഖ്യത്തിന് കോപ്പുകൂട്ടാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ അതുസാധ്യമാക്കുകയും അവസാന പരാജയം കോണ്‍ഗ്രസ് ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്‌തേക്കാം.
സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ പിന്തുണയ്ക്കുകയും ദേശീയതലത്തില്‍ ഈ പാര്‍ട്ടികളുടെ പിന്തുണ നേടുകയും ചെയ്യുക എന്നത് പരീക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍, പ്രധാനമന്ത്രിപദം പോലും മോഹിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഇതിനോട് യോജിക്കുമോ എന്നു കണ്ടറിയണം.
മഹാസഖ്യം
ഉത്തര്‍പ്രദേശിലെ ഫൂല്‍പൂരിലും ഗോരഖ്പൂരിലും എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് മഹാസഖ്യമാണ് ബി.ജെ.പിയെ തോല്‍പിച്ചത്. ഡല്‍ഹിയില്‍ എ.എ.പി-കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താം.
നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കേ ബി.ജെ.പിയെ ഫലവത്തായി ചെറുക്കാന്‍ മഹാസഖ്യ രൂപീകരണത്തിന് പാര്‍ട്ടികള്‍ക്ക് താല്‍പര്യമുണ്ടോ എന്നാണ് കാണേണ്ടത്. തര്‍ക്കങ്ങളും ശുണ്ഠിയും മൂപ്പിളമയും അഹംഭാവങ്ങളും മാറ്റിവച്ച് സംസ്ഥാന തലങ്ങളില്‍ മഹാസഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസാണ് മുന്‍കൈ എടുക്കേണ്ടത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് അതു ചവിട്ടുപടിയാവുകയും വേണം. എങ്കില്‍ മാത്രമേ ബി.ജെ.പിയെ ഫലപ്രദമായി ചെറുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."