HOME
DETAILS

ചക്രപാണി ക്ഷേത്രോത്സവം ഇന്നു മുതല്‍

  
backup
March 24, 2017 | 6:56 PM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82


തൃക്കരിപ്പൂര്‍: മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ പൗരാണികവും പരശുരാമനാല്‍ പ്രതിഷ്ഠിതമെന്നും കരുതുന്ന തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ ഉത്സവാഘോഷം 25 മുതല്‍ ഏപ്രില്‍ ഒന്നു വരെ നടക്കും. മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലെ ആറാട്ടുത്സവമാണു പ്രാധാന്യമായി കണക്കാക്കുന്നത്. ബ്രഹ്മാണ്ഡ പുരാണത്തിലെ 21ാമത് അധ്യായത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്ന ചക്രപാണി പ്രതിഷ്ഠയും താമരക്കുളവും തൃക്കരിപ്പൂരിലെ ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പ്രഭവ കേന്ദ്രമാണെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാത്രി ഏഴിനു ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് എട്ടുനാള്‍ ക്ഷേത്രത്തില്‍ താന്ത്രീക കര്‍മങ്ങളും വാദ്യമേളങ്ങളോടെയുള്ള ആനപ്പുറത്ത് എഴുന്നളളിപ്പും തിടമ്പ് നൃത്തവും നടക്കും. ഇത്തവണ ആനപ്പുറത്ത് എഴുന്നള്ളിപ്പും തിടമ്പ് നൃത്തവും വൈകുന്നേരങ്ങളില്‍ ആയിരിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
26ന് രാത്രി 8.30ന് കോഴിക്കോട് രംഗഭാഷയുടെ 'കുടുംബനാഥന്റെ ശ്രദ്ധക്ക്' നാടകവും 27ന് രാത്രി 8.30നു ശ്രുതി ബി ചന്ദ്രനും സംഘവും 'നൃത്ത സംഗീത സമന്വയം' അവതരിപ്പിക്കും. 28നു രാവിലെ ഉത്സവ ബലി നടക്കും. രാത്രി 8.30നു കലോത്സവ വേദികളില്‍ കഴിവ് തെളിയിച്ച കലാകാരന്മാര്‍ അണിനിരക്കുന്ന പ്രതിഭാ സംഗമം. 29ന് രാത്രി 8.30ന് സിനിമ പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വന്‍ നയിക്കുന്ന പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ ഗാനിശ അരങ്ങേറും. 30ന് വൈകുന്നേരം മൂന്നിന് പുലിയന്നൂര്‍ പടിക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചയും 4.15ന് തായമ്പകയും 5.30ന് ആനപ്പുറത്തെഴുന്നള്ളത്തും തിടമ്പ് നൃത്തവും നടക്കും. രാത്രി ഏഴിന് ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തിലേക്കുളള എഴുന്നള്ളത്ത്. 31ന് വൈകുന്നേരം തിടമ്പ് നൃത്തത്തിന് ശേഷം പള്ളിവേട്ടയും പള്ളിക്കുറുപ്പും നടക്കും. ഏപ്രില്‍ ഒന്നിന് രാവിലെ പള്ളി ഉണര്‍ത്തലും ദേവനെ കണികാണലും ആറാട്ടുബലിക്കും ശേഷമാണ് കൊടിയിറക്കല്‍ നടക്കുക. ആറാട്ടു സദ്യയോടെ എട്ടുനാള്‍ നീണ്ട ഉത്സവാഘോഷത്തിനു സമാപനമാകും. വാര്‍ത്താ സമ്മേളനത്തില്‍ ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.കെ രാജേന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ കുന്നിയൂര്‍ നരേഷ് കുമാര്‍, വി.പി ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  5 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  5 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  5 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  5 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  5 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  5 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  5 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  5 days ago