പരക്കം പാഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍
മാനന്തവാടി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പദ്ധതി നിര്‍വഹണത്തിന്റെ ശതമാനം കൂട്ടാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരക്കം പാച്ചില്‍. 12-ാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുമെന്നതിനാലാണ് അവസാന മണിക്കൂറുകളില്‍ പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഫണ്ട് അക്കൗണ്ടുകളില്‍ നിന്നു മാറ്റാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തീവ്ര ശ്രമം നടത്തുന്നത്. നിലവില്‍ പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ സ്പില്‍ഓവറാക്കി മാറ്റാന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2016- 17 സാമ്പത്തിക വര്‍ഷത്തില്‍ നാലു ബ്ലോക്ക് പഞ്ചായത്തുകളിലായി 36,13,10,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഭരണസമിതികള്‍ രൂപം നല്‍കിയിരുന്നത്. ഇതില്‍ 12,68,36,000 രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.
കഴിഞ്ഞ മാസാവസാനം വരെ ശരാശരിയില്‍ താഴെ മാത്രമായിരുന്ന സംസ്ഥാനം ഏതാനും ദിവസങ്ങള്‍കൊണ്ടാണ് പദ്ധതി നിര്‍വഹണം തെല്ലൊരു ഭേദപ്പെട്ട നിലയിലെത്തിയത്. എന്നാല്‍ സംസ്ഥാനതലത്തില്‍ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 149-ാം സ്ഥാനം മാത്രമാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനുള്ളത്.
1018.96 ലക്ഷത്തിന്റെ പദ്ധതികള്‍ക്കായി അംഗീകാരം നേടിയ ബ്ലോക്കില്‍ ഈ മാസം 22 വരെ പൂര്‍ത്തിയാക്കിയത് 252.16ലക്ഷം രൂപയുടെ പ്രവൃത്തികളാണ്. 24.75 ശതമാനമാണ് പദ്ധതി നിര്‍വഹണം. ജില്ലയില്‍ മുന്നില്‍ നില്‍ക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് 869.28 ലക്ഷത്തിന്റെ പദ്ധതികളില്‍ 355.75 ലക്ഷത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 40.92 ശതമാനമാക്കി ഉയര്‍ത്തി.
മാനന്തവാടി 945.15 ലക്ഷത്തിന്റെ പദ്ധതികളില്‍ 380.41 ലക്ഷത്തിന്റെ പ്രവൃത്തികളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ഇതിനോടകം കൂടുതല്‍ തുക ചിലവഴിച്ചത് മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ്. സുല്‍ത്താന്‍ ബത്തേരി 779.71 ലക്ഷത്തിന്റെ പ്രവൃത്തികളില്‍ 280.04 ലക്ഷത്തിന്റെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. കരിങ്കല്‍ ക്വാറി സമരങ്ങളും നോട്ട് പ്രതിസന്ധിയുമെല്ലാം പദ്ധതി നിര്‍വഹണത്തിന് തടസ്സമായി ഉന്നയിക്കപ്പെടുന്നുണ്ട്.
കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ കുറവും പദ്ധതി നിര്‍വഹണത്തെ ബാധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അഭാവം സംബന്ധിച്ച് മുഖ്യമന്ത്രി ജില്ല സന്ദര്‍ശിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ബോധ്യപ്പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ല.
മാര്‍ച്ച് 31ന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള തിടുക്കം പദ്ധതികളുടെ അശാസ്ത്രീയ നിര്‍മാണത്തിന് കാരണമാകുമെന്നും ആക്ഷേപമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."