HOME
DETAILS
MAL
ലോകകപ്പ് പ്രകടനം
backup
May 25 2018 | 02:05 AM
ദുര്‍ഘടങ്ങളായ മലനിരകളും മരുഭൂമികളും അറ്റ്ലാന്റിക്, മെഡിറ്ററേനിയന്‍ കടലോരങ്ങളും കടന്ന് റഷ്യയിലെത്തുന്ന മൊറോക്കോയുടെ അഞ്ചാം ലോകകപ്പ് വേദിയാണ് റഷ്യ. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ വീണ്ടും ലോക മാമാങ്കത്തിനെത്തുന്നത്. 1998ലാണ് അവസാനമായി ലോകകപ്പ് യോഗ്യത നേടിയത്. 1970ലാണ് കന്നി ലോകകപ്പ് പ്രവേശം. പിന്നീട് 1986ല്‍ രണ്ടാം വരവ്. ആ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് പ്രധാന നേട്ടം. പിന്നീട് 1994, 98 വര്‍ഷം കൂടി അവര്‍ എത്തി.
ആക്രമണ ഫുട്ബോളിന്റെ കരുത്തുമായി റഷ്യയില്‍ അത്ഭുതം പ്രതീക്ഷിച്ചെത്തുന്ന മോറോക്കോക്ക് ഗ്രൂപ്പ് ബിയിലെ കരുത്തരായ പോര്‍ച്ചുഗല്‍, സ്പെയിന്, ഇറാന് എന്നിവരേയാണ് നേരിടേണ്ടത്. ഈ ഗ്രൂപ്പില്‍ നിന്ന് മുന്നോട്ടുള്ള പ്രയാണം മൊറോക്കോയ്ക്ക് എത്രത്തോളം സാധ്യമാകും എന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."