തേനൂറും മധുരവുമായി പെരിഞ്ഞനത്ത് ഇനി മാമ്പഴക്കാലം
കയ്പമംഗലം: തേനൂറും മധുരവുമായ് പെരിഞ്ഞനത്ത് ഇനി തൊണ്ണൂറ് ദിവസം നീണ്ടു നില്‍ക്കുന്ന മാമ്പഴക്കാലം. മലബാര്‍ മാവ് കര്‍ഷക സമിതിയുടേയും എസ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്‌സിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പെരിഞ്ഞനത്ത് മാമ്പഴ മഹോത്സവം ഒരുക്കുന്നത്. അതോടൊപ്പം മാമ്പഴ കാര്‍ഷികോല്‍പന്നങ്ങള്‍, തേന്‍, കൈത്തറി വിപണന മേളയും ഒരുക്കിയിട്ടുണ്ട്. കുറ്റിയാട്ടൂര്‍, പാലക്കാടന്‍ നാടന്‍, മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, ബങ്കനഹള്ളി, സിന്ദൂരം, നീലം, ഹുദാദത്ത്, ചക്കരക്കുട്ടി, താളി, അപ്പൂസ്, സോത്ത, ചിരി, റൊമാനിയോ, ഹിമാഷ്‌സന്ത്, തുടങ്ങി ഇരുപതില്‍പ്പരം മാമ്പഴങ്ങളാണ് മേളയില്‍ സജ്ജമായിരിക്കുന്നത്.
രാസവസ്തുക്കള്‍ ഉപയോഗിക്കാതെ നാടന്‍ രീതിയായ വൈക്കോലും അറക്കപ്പൊടിയും ഉപയാഗിച്ചാണ് മാങ്ങകള്‍ പഴുപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല ഉത്തര മേഖല ഗവേഷണ കേന്ദ്രം, പീലിക്കോടിന്റെ സാങ്കേതിക വിദ്യാ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂനിറ്റുകളുടെ വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളും മേളയിലുണ്ട്.
നഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ തന്നെ പതിനാറില്‍പ്പരം അച്ചാറുകള്‍ മേളയുടെ മാറ്റു കൂട്ടുന്നു. ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂനിറ്റുകളുടെ ഓര്‍ഗനിക് സോപ്പുകള്‍, തേനിന്റെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളായ ജിഞ്ചര്‍ ഹണി, ഗാര്‍ലിറ്റ് ഹണി തുടങ്ങിയവയും മേളയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് സമീപം ഒരുങ്ങിയിട്ടുള്ള മേള ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അധ്യക്ഷനായി. എ.ബി ഫ്രാന്‍സിസ്, ഹേമലത രാജുക്കുട്ടന്‍, സായിദ മുത്തുക്കോയ തങ്ങള്‍, പി.വി സതീശന്‍, ടി.പി അജയന്‍, കെ.കെ കുട്ടന്‍, ഷാജി കെ ജോര്‍ജ്ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."