HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് കനിഞ്ഞു; വട്ടോളിയില്‍ വെള്ളക്കെട്ട് ഒഴിവായി
backup
June 30 2016 | 04:06 AM
എളേറ്റില്‍: വട്ടോളി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ വെള്ളക്കെട്ടിനു പരിഹാരം. അങ്ങാടിയില്‍ നിന്ന് ഓവുചാലിലൂടെ ഒഴുകിയെത്തുന്ന ജലം ഇയ്യാട് റോഡിലെ വലിയപറമ്പ് സഹകരണ ബാങ്കിനു മുന്പില് രൂപപ്പെട്ട കുഴിയിലെത്തി വെള്ളം കെട്ടിനില്‍ക്കുന്നതു പൊതുജനത്തിനു പ്രയാസം സൃഷ്ടിക്കുന്നതു 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തയെ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ക്വാറി വേസ്റ്റിട്ടു വെള്ളക്കെട്ട് നികത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ കുഴി നികത്തുന്നതിനു നടപടി സ്വീകരിച്ചു വരുന്നതായി പ്രസിഡന്റ് എന്‍.സി ഉസൈന്‍ മാസ്റ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."