
14കാരന്റെ ദൂരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊല്ലം: കുണ്ടറയിലെ 14കാരന്‍ സജുവിന്റെ ദുരൂഹമരണത്തെകുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 2010ല്‍ നടന്ന സംഭവത്തില്‍ ഡിവൈ.എസ്.പി ബി കൃഷ്ണകുമാറിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്.പി എസ് സുരേന്ദ്രന്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് ജില്ലാ പൊലിസ് മേധാവി ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് തള്ളിയത്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയനായ വിക്ടറിനേയും മകനേയും സംശയിക്കാനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും ഡിവൈ.എസ്.പിയോട് എസ്.പി ആവശ്യപ്പെട്ടു.
കുട്ടിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ നേരത്തെ കേസ് എഴുതിത്തള്ളിയതും ഇതേ ഡിവൈ.എസ്.പിയായിരുന്നു. കുണ്ടറയില്‍ പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വിക്ടര്‍ അയല്‍വാസിയായ പതിനാലുകാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവും സഹോദരിയും ബുധനാഴ്ചയാണ് പൊലിസില്‍ പരാതി നല്‍കിയത്.
വിക്ടറും മകനും ചേര്‍ന്ന് 14കാരനെ കൊലപ്പെടുത്തിയെന്നാണ് പരാതി. 2010ലുണ്ടായ സംഭവത്തില്‍ ഏഴ് വര്‍ഷത്തിന് ശേഷം റൂറല്‍ എസ്.പി പുനരന്വേഷണത്തിന് കൊട്ടാരക്കര ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, 2010ല്‍ ഇതേ കേസ് അന്വേഷിച്ച് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബി കൃഷ്ണകുമാറിന് തന്നെ വീണ്ടും അന്വേഷണ ചുമതല നല്‍കിയത് പ്രതിഷേധത്തിന് കാരണമായിരുന്നു.
സജുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് തടസങ്ങള്‍ ഏറെയുണ്ട്. മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്താനാകാത്തവിധം ദഹിപ്പിച്ചിരുന്നു. കൂടാതെ മൃതദേഹം കണ്ടെത്തിയ വീടും നിലവിലില്ല. മാതാവ് സുവര്‍ണയുടെയും മകളുടെയും മൊഴിമാത്രം ഉപയോഗിച്ച് കേസന്വേഷണം പൂര്‍ത്തിയാക്കാനും തടസങ്ങളുണ്ട്. വിക്ടറിനെയും മകനെയും നുണപരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ബാഹ്യസമ്മര്‍ദമില്ലാതെ സ്വതന്ത്രമായി പുതിയ അന്വേഷണസംഘം മുന്നോട്ടുപോയാല്‍ വിക്ടറിന്റെ നേതൃത്വത്തില്‍ നടത്തിയതായി പറയുന്ന പെണ്‍വാണിഭവും ദൂരൂഹ മരണങ്ങളും വെളിച്ചത്തുവരും.
എന്നാല്‍, സ്വതന്ത്ര അന്വേഷണത്തെ നിരുത്സാഹപ്പെടുത്തുന്ന രാഷ്ട്രീയ സമ്മര്‍ദവും ശക്തമാണ്. സി.ഐക്കും എസ്.ഐക്കുമെതിരേ നടപടിയെടുത്തിട്ടും ഡിവൈ.എസ്.പിക്കെതിരേ നടപടി സ്വീകരിക്കാത്തതിനു പിന്നില്‍ ഭരണകക്ഷിയുടെ ചരടുവലിയുണ്ടെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ഇതിനിടെ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാ മേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ രണ്ടാം പ്രതിയാണ് ലതാ മേരി. ചികിത്സയിലായിരുന്ന കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയും ഭര്‍ത്താവുമായ വിക്ടറിന് ഒത്താശ ചെയ്‌തെന്നു തെളിഞ്ഞതോടെയാണ് ലതാ മേരിയേയും കേസില്‍ പൊലിസ് പ്രതി ചേര്‍ത്തത്. മരിച്ച പെണ്‍കുട്ടിയുടെ മൂത്തസഹോദരിയും മാതാവും കേസില്‍ സാക്ഷികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 10 days ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 11 days ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 11 days ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 11 days ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 11 days ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 11 days ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 11 days ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 11 days ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 11 days ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 days ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 days ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 days ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 days ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 days ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 11 days ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 11 days ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 days ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 days ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 days ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 days ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 11 days ago