HOME
DETAILS

ലൈംഗികപീഡനങ്ങള്‍: ശ്രദ്ധിക്കൂ ഈ ജാഗ്രതാനിര്‍ദേശങ്ങള്‍

  
backup
March 25 2017 | 21:03 PM

12525633-2

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികപീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ശാരീരികമായും മാനസികമായും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേപോലെ ചൂഷണം ചെയ്യപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍നിന്നു അവരെ രക്ഷിച്ചെടുക്കാന്‍ വഴിയെന്ത്? മാനസികാരോഗ്യരംഗത്തെ വിദഗ്ധരുമായി നടത്തിയ ആശയവിനിമയത്തില്‍ ഉയര്‍ന്നുവന്ന മാര്‍ഗനിര്‍ദേശങ്ങളാണു താഴെ കൊടുക്കുന്നത്.

ഞെട്ടിക്കുന്ന കണക്കുകള്‍

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ 90 ശതമാനവും അടുത്തറിയാവുന്നവരും ബന്ധുക്കളുമാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 60 ശതമാനം പേരും പ്രായമുള്ളവരോ സഹോദരങ്ങളോ പിതാക്കന്മാരോ അടുത്ത രക്തബന്ധത്തില്‍പ്പെട്ടവരോ ആണ്.
ബാക്കി 30 ശതമാനം പേരും അങ്കിള്‍, കൊച്ചച്ചന്‍, ചിറ്റപ്പന്‍ തുടങ്ങിയ മറ്റു ബന്ധുക്കളോ പരിചിതരായ സുഹൃത്തുക്കളോ ആകാം. കുട്ടികള്‍ക്കു നേരേ ലൈംഗികാക്രമണം നടത്തുന്നവരില്‍ അപരിചിതര്‍ വെറും 10 ശതമാനം മാത്രമാണ്. പരിചിതരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്നു സാരം.

കാരണം എന്തൊക്കെ

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചിലൊരാള്‍ക്ക് മാനസികരോഗവും വ്യക്തിത്വവൈകല്യവുമുണ്ട്. പകല്‍ മാന്യന്മാരായി ഇത്തരം വൈകല്യമുള്ളവര്‍ ഓരോ കുടുംബത്തിലും ഉണ്ടെന്നര്‍ഥം. ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന മൃഗീയവാസനയെ ഉണര്‍ത്തുന്നതു സാഹചര്യങ്ങളാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുണ്ട്. അശ്ലീല വീഡിയോകള്‍ മാതാപിതാക്കളുള്‍പ്പെടെ കാണും. അതു ഫോണില്‍ സേവ് ചെയ്യും.
ഇതു ചിലപ്പോഴെങ്കിലും കുട്ടികള്‍ കാണുന്ന സാഹചര്യവുമുണ്ടാകുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മനുഷ്യനെ ഉന്മാദലോകത്തെത്തിക്കും. കുട്ടികളെ സ്വന്തംവീട്ടിലോ പരിചയക്കാരുടെ വീട്ടിലോ ഒറ്റയ്ക്കു നിര്‍ത്തിയിട്ടു പോകുന്ന സാഹചര്യങ്ങളാണു പലപ്പോഴും ഇവര്‍ മുതലെടുക്കുന്നത്. കുട്ടിയോടു ബന്ധുവിനു തോന്നുന്ന ആകര്‍ഷണമാണ് പിന്നീടു തരം കിട്ടുമ്പോഴുള്ള ക്രൂരമായ ലൈംഗികപീഡനമായി മാറുന്നത്.


കുട്ടികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ഇത്തരം പീഡനങ്ങളിലൂടെ കുട്ടികള്‍ക്കു ഹ്രസ്വവും ദീര്‍ഘവുമായ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഏറ്റവും അടുത്തയാളാണു പീഡിപ്പിച്ചതെന്ന വസ്തുത കുട്ടിക്കു ലോകത്തോടുള്ള വിശ്വാസംപോലും നഷ്ടപ്പെടുത്തും. ഉത്കണ്ഠാരോഗവും വിഷാദരോഗവുമുണ്ടാക്കും. ആ ആഘാതം തലച്ചോറിന്റെ സ്‌ട്രെസ് ഹോര്‍മോണിന്റെ അളവു എന്നിവ കൂട്ടുന്നു.
ഓര്‍മ, വിശകലനത്തിനുള്ള കഴിവ്, ബുദ്ധി എന്നിവയെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം പഠനവൈകല്യത്തിലേക്കും മനോരോഗത്തിലേക്കും കുട്ടിയെ എത്തിക്കും. ഇത്തരക്കാര്‍ക്കു വിവാഹബന്ധം കയ്‌പ്പേറിയ അനുഭവമായി മാറും. അപ്പോഴെല്ലാം വില്ലനായി പഴയകാര്യം തലച്ചോറിലെത്തും. പങ്കാളിയെ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ കഴിയാതെ വരുന്നു.

എങ്ങനെ നമ്മുടെ കുട്ടികളെ സംരക്ഷിക്കാം

കുട്ടികളിലും കുടുംബത്തിലും അവബോധമുണ്ടാക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പോംവഴി. മൂന്നുനാലു വയസ്സുള്ള കുട്ടികളെ പാവയെ കാണിച്ചു കഥപോലെ ഇതു പറഞ്ഞു മനസ്സിലാക്കാവുന്നതാണ്. ആ പാവയ്ക്ക് ആ കുട്ടിയുടെ പേരുതന്നെ ഇടാം. എന്നിട്ടിങ്ങനെ പറയാം.
'ലക്ഷ്മിക്കുട്ടിക്ക് ഡ്രസ് ഇട്ടിട്ടുള്ള ഭാഗങ്ങളില്‍ അമ്മയൊഴികെ മറ്റുള്ളവര്‍ തൊടുന്നത് ഇഷ്ടമില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ മറ്റുള്ളവരെ ഈ പാവ വിവരമറിയിക്കും. അമ്മയെയും അച്ഛനെയും കൊന്നുകളയും, പൊലിസില്‍ പിടിപ്പിക്കും എന്നൊക്കെ ചിലപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തും. എത്ര ഉന്നതനായാലും എത്ര ഭീഷണി മുഴക്കിയാലും ഇതു ലക്ഷ്മിക്കുട്ടി മറ്റുള്ളവരോടു പറഞ്ഞിരിക്കും. അത്ര നല്ലവളാണു ലക്ഷ്മിക്കുട്ടി'.
ഇങ്ങനെയുള്ള ഗുണപാഠകഥകള്‍ ജീവിതത്തിലൊരിക്കലും കുട്ടി മറക്കില്ലെന്നാണു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്കു മാതാപിതാക്കള്‍ കൂടുതല്‍ അവബോധം നല്‍കേണ്ടതാണ്. കുട്ടികള്‍ ഇത്തരമെന്തെങ്കിലും അനുഭവം പറഞ്ഞാല്‍ അവരെ വഴക്കുപറഞ്ഞു നിരാശപ്പെടുത്തരുത്. നമ്മുടെ അങ്കിളല്ലേയെന്നു പറഞ്ഞു തള്ളിക്കളയരുത്. എത്ര ഉന്നതനാണെങ്കിലും പൊലിസില്‍ പരാതി നല്‍കണം. ദുര്‍ബലരായ കുട്ടികളെ പീഡിപ്പിക്കുകയെന്നതു തലച്ചോറിന്റെ ഒരു പ്രശ്‌നമാണെങ്കിലും അതിനുള്ള സാഹചര്യം രക്ഷകര്‍ത്താക്കള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.
എവിടെയായിരുന്നാലും അലക്ഷ്യമായ വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിക്കരുത്. കല്യാണത്തിനോ മറ്റോ പോകുമ്പോള്‍ അവരെ ഒരിക്കലും തനിച്ചുനിര്‍ത്തരുത്. അവരുടെ മേല്‍ എപ്പോഴും ഒരു കണ്ണുണ്ടാകണം. മാതാപിതാക്കളാണു മാതൃകയാവേണ്ടത്. കംപ്യൂട്ടറും ടിവിയുമെല്ലാം പൊതുസ്ഥലത്തു വയ്ക്കണം. ഭയത്തോടെ മാറിനില്‍ക്കുന്നവരോടു കുട്ടിയെ അടുപ്പിക്കാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ മടിയില്‍ കയറ്റിയിരുത്തരുത്. സ്‌നേഹത്തോടെയുള്ള പരിചരണം അവര്‍ക്കു നല്‍കണം. മറ്റുള്ളവര്‍ ഉപദ്രവിച്ചാല്‍ കുട്ടിയെ തല്ലുമെന്ന ഭീതി വരുത്തരുത്. എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമൊരുക്കണം.

പീഡനം നടന്നുവെന്നു ബോധ്യമായാല്‍

കുട്ടികളെ ശ്രദ്ധിച്ചാല്‍ത്തന്നെ ഇക്കാര്യം മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. ചെറിയകുട്ടികളാണെങ്കില്‍ അവരുടെ ശരീരത്തില്‍ എന്തെങ്കിലും പാടുകള്‍ കണ്ടാല്‍ അതു ചോദിച്ചു മനസ്സിലാക്കണം. ചെറിയകുട്ടികള്‍ പ്രായത്തില്‍ കവിഞ്ഞ ലൈംഗികചേഷ്ട കാണിക്കുന്നെങ്കില്‍ അതു വ്യക്തമായ സൂചനയാണ്. അല്‍പം മുതിര്‍ന്നാല്‍ അവരുടെ പെരുമാറ്റം, അസാധാരണമായ ഒതുങ്ങിക്കൂടല്‍, ഒറ്റയ്ക്കിരിക്കല്‍, പഠനത്തിനോടും ഭക്ഷണത്തോടും താല്‍പര്യമില്ലായ്മ, അകാരണമായ ഞെട്ടല്‍, ദേഷ്യം, തര്‍ക്കം, ചില വ്യക്തികളെപ്പറ്റി പറയുമ്പോള്‍ അകാരണമായി ദേഷ്യപ്പെടല്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്.
കുടംബത്തിന്റെ നാണക്കേട്, സ്‌നേഹിച്ചവര്‍തന്നെ ചതിച്ചുവെന്ന തോന്നല്‍ ഇവയൊക്കെ മാതാപിതാക്കളെ മാനസികമായി തകര്‍ക്കുമെങ്കിലും കുട്ടിക്ക് ആവശ്യമായ മനോബലം നല്‍കേണ്ടതു പരമ പ്രധാനമാണ്. പുറമേ അധികം പരുക്കില്ലെങ്കിലും ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ചികിത്സയോടൊപ്പം മാനസികചികിത്സയും വളരെ പ്രധാനമാണ്. ഉറപ്പായും കുട്ടിയെ മാനസികാരോഗ്യ വിദഗ്ധന്റെ കൗണ്‍സലിങ്ങിനു വിധേയമാക്കണം. ഭാവിയിലുണ്ടായേക്കാവുന്ന എല്ലാ മാനസികപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും 100 ശതമാനം ചികിത്സിച്ചു ഭേദമാക്കാനും ഇതിലൂടെ സാധിക്കുന്നു.

പൊലിസിനെ അറിയിച്ചില്ലെങ്കില്‍

പോക്‌സോ നിയമപ്രകാരം കുട്ടികളോടുള്ള അതിക്രമം മറച്ചുവയ്ക്കുന്നതുതന്നെ ശിക്ഷാര്‍ഹമാണ്. വൈകല്യമുള്ളവരെ പിടികൂടിയില്ലെങ്കില്‍ അവര്‍ക്ക് അതു വളമാകും. അവര്‍ ഇതേതന്ത്രമുപയോഗിച്ച് ആ കുട്ടിയെയും മറ്റു പലരെയും പീഡിപ്പിക്കാം. അഞ്ചിലൊന്നു മാനസികവൈകല്യമുള്ള ഈ നാട്ടില്‍ അവര്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണു നിയമ നടപടി. 10 പേര്‍ ശിക്ഷിക്കപ്പെട്ടാല്‍ തന്നെ 10,000 പേര്‍ അടങ്ങും. ലൈംഗികാതിക്രമക്കാര്‍ക്കു മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തിയില്ലെങ്കില്‍ ഇരതന്നെ ഭാവിയില്‍ വേട്ടക്കാരനായി മാറും. സംഘര്‍ഷം നിറഞ്ഞ കൗമാരം അവരെ കുറ്റവാളികളാക്കും.
ഭാവിയില്‍ അതു സമൂഹത്തിനും അതു മറച്ചുപിടിച്ച മാതാപിതാക്കള്‍ക്കും തന്നെ ദോഷകരമായി ഭവിക്കും. കുട്ടികള്‍ നമ്മുടേതാണ്. അവരെ ബോധവാന്മാരാക്കി പരമാവധി സംരക്ഷിക്കണം. പീഡനത്തിനിരയായിപ്പോയാല്‍ അവര്‍ക്കുവേണ്ട ശാരീരികവും മാനസികവുമായ ചികിത്സകളും നിയമസഹായവും നല്‍കണം.


(തയാറാക്കിയത്: ഉണ്ണി വി. നായര്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago