HOME
DETAILS

മണല്‍വാരല്‍; നിലവില്‍ ജോലി ചെയ്തവരെ മാത്രം പരിഗണിക്കാന്‍ തീരുമാനം

  
backup
March 25, 2017 | 9:35 PM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b


വടകര: മണല്‍ വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട് ഏറ്റെടുക്കുന്ന പശ്ചാത്തലത്തില്‍ വടകര നഗരസഭാ പരിപരിധിയിലുള്ള കടവുകളില്‍ മണല്‍ വാരുന്നതിന് ഇതുവരെ ജോലി ചെയ്തവരെ മാത്രം പരിഗണിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
 പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നു കൊണ്ടാണ് യോഗത്തില്‍ തീരുമാനമുണ്ടായത്. ഇതുപ്രകാരം ഇതുവരെ മണല്‍ വിതരണത്തിന് നേതൃത്വം നല്‍കിയ വടകര പോര്‍ട്ട് മാന്വല്‍ ഡ്രഡ്ജിങ് സൊസൈറ്റിയിലെ തൊഴിലാളികളെ തന്നെ വീണ്ടും തൊഴിലാളികളായി അഗീകരിക്കും. ഒഴിവു വരുന്ന മുറക്ക് ഈ മേഖലയില്‍ മുന്‍പ് പ്രവര്‍ത്തിച്ചവരെ പരിഗണിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.
അഴിത്തല കേന്ദ്രമായുള്ള അഴിത്തല അഴിമുഖം മാന്വല്‍ ഡ്രഡ്ജിങ് കോപറേറ്റിവ് സൊസൈറ്റിയിലെ തൊഴിലാളികള്‍ക്കു കൂടി ജോലി നല്‍കണമെന്ന് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും ഇവരെ ജോലി ഒഴിവുവരുന്ന മുറക്ക് പിന്നീട് പരിഗണിക്കുമെന്ന് കൗണ്‍സില്‍ തീരുമാനമെടുക്കുകയായിരുന്നു.
എന്‍.പി.എം നഫ്‌സല്‍, പി. സഫിയ, പി.എം മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ ഈ മേഖലയില്‍ നേരത്തെ ജോലി ചെയ്തവരെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
നിലവില്‍ ജോലി ചെയ്യുന്നവര്‍ ആരൊക്കെയെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പട്ടിക നല്‍കിയിട്ടുണ്ടെന്നും അതുപ്രകാരം തീരുമാനമെടുക്കുക എന്നതാണ് ശരിയായ രീതിയെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ അഭിപ്രായപ്പെടുകയായിരുന്നു. തുടര്‍ന്ന് പോര്‍ട്ട് ഓഫിസര്‍ നല്‍കിയ പട്ടിക അനുസരിച്ച് തീരുമാനമെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  6 minutes ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  7 minutes ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  14 minutes ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  33 minutes ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  44 minutes ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  an hour ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  an hour ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  an hour ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  2 hours ago