HOME
DETAILS

സമ്പൂര്‍ണ ശുചിത്വം ആറു മാസത്തിനുള്ളില്‍

  
backup
May 26, 2018 | 3:08 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%86%e0%b4%b1%e0%b5%81-%e0%b4%ae

 

കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ആറു മാസത്തിനകം കോഴിക്കോട് സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കുന്നതിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, എം.എല്‍.എ -എം.പി മാരുടെ യോഗം തീരുമാനിച്ചു.
ഇതിനായി ജില്ലാ കലക്ടര്‍ യു.വി ജോസിന് പൂര്‍ണ അധികാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണു തീരുമാനം.
മാലിന്യസംസ്‌കരണവും കൊതുകു നശീകരണവും ശക്തമായി നടപ്പില്‍ വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധന നടത്തും. തൊഴിലുടമകള്‍ അവര്‍ക്കു വേണ്ട സൗകര്യം നല്‍കുന്നുണ്ടോയെന്ന് പഞ്ചായത്തുകള്‍ പരിശോധിക്കണം.
മാലിന്യസംസ്‌കരണം സമരങ്ങള്‍ കാരണം നിര്‍ത്തിവയ്‌ക്കേണ്ട സ്ഥലങ്ങളില്‍ ദുരന്തനിവാരണ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വാര്‍ഡുതലങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭയില്‍ തൃശൂരില്‍ വോട്ട് ചേര്‍ത്ത നേതാക്കള്‍ എസ്.ഐ.ആര്‍ വന്നതോടെ വോട്ട്മാറ്റിയതായി റിപ്പോര്‍ട്ട്; മാറ്റിയതില്‍ സുരേഷ്‌ഗോപിയുടെ കുടുംബത്തിന്റെ വോട്ടും

Kerala
  •  7 days ago
No Image

വേഗ പരിധി, ലെയ്‌നുകൾ, ഹെൽമെറ്റ് തുടങ്ങിയ മാർഗനിർദേശങ്ങൾ ഇ സ്കൂട്ടറുകൾ പാലിക്കണം; ആർ‌.ടി.എ ഉത്തരവ്

uae
  •  7 days ago
No Image

ഭിന്നശേഷി പണം തട്ടിയെടുക്കുന്നു; നിയമനടപടിക്കൊരുങ്ങി ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍

Kerala
  •  7 days ago
No Image

പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു

Kerala
  •  7 days ago
No Image

പ്രതിമാസം 1000 രൂപ ധനസഹായം; 'സ്ത്രീ സുരക്ഷാ പദ്ധതി' അപേക്ഷകൾ ഇന്ന് മുതൽ; എങ്ങനെയെന്ന് അറിയാം

Kerala
  •  7 days ago
No Image

റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം, തൊഴിലാളി സൗഹൃദപ്രഖ്യാപനങ്ങൾ | Full Details

Kuwait
  •  7 days ago
No Image

ഭീതിക്ക് വിരാമമിട്ടു കുമ്പളത്താമണ്ണില്‍ കടുവയെ കെണിയില്‍ വീഴ്ത്തി

Kerala
  •  7 days ago
No Image

മാരാരിക്കുളത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക് 

Kerala
  •  7 days ago
No Image

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

യോഗി ആദിത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്

National
  •  7 days ago