HOME
DETAILS

ഹൈദരാബാദ്- ചെന്നൈ ഫൈനല്‍

  
backup
May 26, 2018 | 3:14 AM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88-%e0%b4%ab%e0%b5%88%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d

 

കൊല്‍ക്കത്ത: ഐ.പി.എല്‍ പതിനൊന്നാം അധ്യായത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനല്‍. രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 13 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദിന്റെ മുന്നേറ്റം. നാളെ നടക്കുന്ന ഫൈനലില്‍ ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കി. വിജയം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഹൈദരാബാദ് വിജയം പിടിച്ചത്.
ബാറ്റിങിലും ബൗളിങിലും നിര്‍ണായക സംഭാവന നല്‍കി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത റാഷിദ് ഖാന്റെ മികവാണ് ഇരു ടീമുകളും തമ്മിലുണ്ടായിരുന്ന വ്യത്യാസം. ബാറ്റിങിനിറങ്ങി ക്ഷണത്തില്‍ 34 റണ്‍സ് വാരി ടീം സ്‌കോര്‍ 170 കടത്തിയ റാഷിദ് കൊല്‍ക്കത്തന്‍ നിരയിലെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടി കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ധവാന്‍ (34) പുറത്തായതിന് പിന്നാലെ ഹൈദരാബാദ് പരുങ്ങി. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായതോടെ സ്‌കോറിങിന് വേഗതയില്ലാതായി. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 150 കടക്കില്ലെന്നുവരെ തോന്നിപ്പിച്ചു. എന്നാല്‍ എട്ടാം വിക്കറ്റായി ക്രീസിലെത്തിയ റാഷിദ് ഖാന്‍ വെറും പത്ത് പന്തില്‍ 34 റണ്‍സ് അടിച്ച് ടീം സ്‌കോര്‍ റോക്കറ്റ് വേഗത്തില്‍ 174ല്‍ എത്തിച്ച് പുറത്താകാതെ നിന്നു. നാല് സിക്‌സും രണ്ട് ഫോറും റാഷിദ് പറത്തി. വൃദ്ധിമാന്‍ സാഹ (35), ഷാകിബ് അല്‍ ഹസന്‍ (28) എന്നിവരും തിളങ്ങി. കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വിജയത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത പതിവ് പോലെ മിന്നല്‍ തുടക്കത്തോടെ മുന്നേറി. 31 പന്തില്‍ 48 റണ്‍സുമായി ക്രിസ് ലിന്‍ ടോപ് സ്‌കോററായി. ആറ് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്ന ലിന്‍ മുന്നേറിയത്. നരെയ്ന്‍ (26), നിതീഷ് റാണ (22) എന്നിവരും തിളങ്ങി. മൂവരും പുറത്തായതോടെ കൊല്‍ക്കത്ത തകര്‍ന്ന് പോയി. ആ തകര്‍ച്ചയില്‍ നിന്ന് അവര്‍ കരകയറിയില്ല. 20 പന്തില്‍ 30 റണ്‍സുമായി ശുബ്മന്‍ ഗില്‍ പൊരുതിയെങ്കിലും ഫലം കണ്ടില്ല. അവസാന ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കി. റാഷിദ് ഖാന്‍ നാലോവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ബ്രാത്‌വെയ്റ്റിന് പുറമേ സിദ്ധാര്‍ഥ് കൗളും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ ചെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago