റിയല്‍ എസ്റ്റേറ്റ് ലോബിക്കെതിരേ നാട്ടുകാര്‍ രംഗത്ത്
പേരാമ്പ്ര: ചെങ്കുത്തായ കുന്നിടിച്ച് വന്‍തോതില്‍ മണ്ണെടുക്കുന്നതോടെ മഴയില്‍ ചെളിവെള്ളം കുത്തിയൊലിച്ച് റോഡിലും താഴ്ന്ന പ്രദേശത്തെ വീട്ടുവളപ്പിലും എത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ പേരാമ്പ്ര കോടതി റോഡില്‍ അനധികൃതമായി മണ്ണെടുത്ത ഭൂമിയില്‍നിന്നും ചെളിവെള്ളം കുത്തിയൊലിച്ച് റോഡിലൂടെ പരന്നൊഴുകിയത് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രയാസമുണ്ടാക്കി.
മണ്ണെടുത്ത ഭാഗത്ത് വെള്ളം കെട്ടികിടന്ന് ശക്തമായ മഴയില്‍ പുറത്തേക്ക് ഒഴുകിയത് കോടതി റോഡിലും മേപ്പയൂര്‍ റോഡിലും ചെളിവെള്ളം പരന്നൊഴുകാന്‍ കാരണമായി.
നേരത്തെ മേപ്പയൂര്‍ റോഡ് ചാനിയം കടവ് റോഡും തിരിയുന്ന ഭാഗത്ത് ഇടതുഭാഗത്തെ കുന്നിടിച്ച് മണ്ണെടുത്ത ഭാഗം ഇടിഞ്ഞുവീണ് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ പതിച്ചിരുന്നു.
പൊലിസ് സ്റ്റേഷന്‍ പഞ്ചായത്ത് ഓഫിസ്, പേരാമ്പ്ര ഗവ. യു.പി സ്‌കൂള്‍, ബി.ആര്‍.സി, ഉപജില്ല ഓഫിസ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും നൊച്ചാട്, ചാലിക്കണ്ടിതാഴ, രാമല്ലൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ജീപ്പ് പ്രതീക്ഷിച്ച് നില്‍ക്കുന്ന യാത്രക്കാര്‍ക്കും ഏറെ ദുരിതമായി മാറിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."