HOME
DETAILS
MAL
കൃഷിക്ക് ഊന്നല്‍ നല്കി പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ബജറ്റ്
backup
March 25 2017 | 22:03 PM
പൂഞ്ഞാര്‍: റോഡ് നിര്ാണത്തിനും കൃഷിക്കും ആരോഗ്യ ശുചിത്വ മേഖലകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.എസ് സ്നേഹാധനന്‍ അവതരിപ്പിച്ചു. 101121643 രൂപ വരവും 94556000 രൂപ ചിലവും 6565643 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പശ്ചാത്തല മേഖലയ്ക്ക് 1.25 കോടി രൂപയും കാര്‍ഷിക മേഖലയ്ക്ക് 29 ലഷവും ആരോഗ്യ മേഖലയ്ക്ക് 22 ലഷവും ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 25 ലഷവും ശുചിത്വത്തിന് 10 ലഷവും നീക്കി വച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, മിനിമോള്‍ ബിജു, ബിന്ദു സുരേന്ദ്രന്, ടി.ആര് ശ്രീകാന്ത്, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആനിയമ്മ സണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."