HOME
DETAILS

മദ്‌റസ അധ്യാപകന്റെ കൊലപാതകം: വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് സമസ്ത

  
backup
March 25 2017 | 22:03 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa-4


ആലപ്പുഴ: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് മദ്‌റസാഅധ്യാപന്റെ കൊലപാതകത്തിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
തീര്‍ത്തും സമാധാന അന്തരീക്ഷത്തിലാണ് കേരളത്തിലെ ജനങ്ങള്‍ ജീവിക്കുന്നത്. പരസ്പര സഹകരണവും ഐക്യവും മതങ്ങള്‍ തമ്മില്‍ പുലര്‍ത്തുകയും മതേതരത്വ സംരക്ഷണത്തിന് വേണ്ടി ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന സാക്ഷരതയും തനതായ സംസ്‌കാരവുമാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെടുമ്പോഴും കേരളത്തില്‍ അത് സാധ്യമാകാതെ വരുന്നത് മലയാളികളുടെ വിവേകപൂര്‍ണമായ ഇടപെടലാണെന്നും നേതാക്കള്‍ പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി, സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, മുഹമ്മദ് ഹനീഫാ ബാഖവി, ഉസ്മാന്‍ സഖാഫി, ഉസ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
മതാധ്യാപകനും മുഅദ്ധിനുമായ റിയാസ് മുസ്ലിയാരുടെ കൊലപാധകം ഹീനവും അപലപനീയവുമാണെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി റ്റി.എച്ച് ജഅഫര്‍ മൗലവി എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഇത്തരം നീച സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  2 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago