വൈദ്യുതി മുടക്കത്തിനു പിന്നില്‍ കെ.എസ്.ഇ.ബിയെന്ന് പരാതി
തൊട്ടില്‍പ്പാലം: മലയോരമേഖലയായ കാവിലുംപാറ തൊട്ടില്‍പ്പാലം വൈദ്യുതി ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിക്കു കീഴിലെ നിരന്തര വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി മനപ്പൂര്‍വമുണ്ടാക്കുന്നതാണെന്ന് പരാതി.
മഴയോ, കാറ്റോ മറ്റ് കാരണങ്ങളൊ ഒന്നുമില്ലാതെ തന്നെ ദിവസവും മണിക്കൂറുകളോളമാണ് മേഖലയില്‍ വൈദ്യുതി മുടങ്ങുന്നത്. കുണ്ടുതോട്, ആശ്വാസി, മൂന്നാംകൈ, ചൊത്തക്കൊല്ലി, ഓടേരിപ്പൊയില്‍, കൂടലില്‍, ചാത്തങ്കോട്ടുനട, പൂക്കാട്, പൈക്കളങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്.
നോമ്പുതുറ സമയത്തിന് മിനുറ്റുകള്‍ ബാക്കിനില്‍ക്കെയും പുലര്‍ച്ചെയും വൈദ്യുതി മുടങ്ങുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. വൈദ്യുതി മുടക്കത്തിനുശേഷം വര്‍ധിച്ച വോള്‍ട്ടേജ് പ്രവഹിക്കുന്നതിനാല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
വൈദ്യുതി മുടക്കം സംബന്ധിച്ച് കഴിഞ്ഞദിവസം പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി പരാതിയുമായി എ.ഇ അടക്കമുള്ള അധികാരികളെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈദ്യുതി മുടങ്ങിയാല്‍ വിവരമറിയിക്കാനായി കെ.എസ്.ഇ.ബി ഓഫിസിലേക്ക് ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത സ്ഥിതിയുമുണ്ടണ്ട്.
വൈദ്യുതി മുടക്കം വിദ്യാര്‍ഥികളുടെ പഠനത്തിനും തടസമാകുന്നുണ്ടണ്ട്. വ്യാപാരികളും ഏറെ ബുദ്ധിമുലാണ്. വ്രതമനുഷ്ഠിക്കുന്നവര്‍ക്കാണ് വൈദ്യുതി മുടക്കം ഏറെ പ്രയാസമാകുന്നുത്. കൃത്യസമയത്ത് ഭക്ഷണമൊരുക്കുന്നതിനും വെള്ളം കരുതുന്നതിനും തടസം നേരിടുന്നുണ്ട്.
സെക്ഷന്‍ ഓഫിസ് പരിധിക്കു കീഴിലെ നിരന്തര വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് ഓഫിസിലേക്ക് ധര്‍ണയടക്കമുള്ള പ്രതിഷേധ പരിപാടികളുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."