HOME
DETAILS
MAL
മനസാക്ഷിയ്ക്ക് അനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂ; കെമാല്‍ പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്
backup
May 26 2018 | 09:05 AM
കൊച്ചി: ജഡ്ജിമാരുടെ പരിഗണനാ വിഷയത്തില്‍ മാറ്റം വരുത്തിയ നടപടിയെ അടക്കം രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് കെമാല്‍ പാഷക്ക് മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. തന്റെ മനഃസാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യം മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ജീവനക്കാര്‍ നല്കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് മനഃസാക്ഷിക്കു വിരുദ്ധമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ആന്റണി ഡൊമനിക് പറഞ്ഞത്.
അതേസമയം, ചടങ്ങില്‍ കെമാല്‍ പാഷെയുടെ പേരെടുത്തു പറയാതെയാണ് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ചില അല്പന്മാര് കോടതിയുടെ വില ഇടിച്ചുകാണിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ ഹൈക്കോടതി ജീവനക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."