ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു.
വൈഷ്ണവി (27), അയൽവാസി വിഷ്ണു (34) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ പാടത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
വിഷ്ണുവിന്റെ വീട്ടിൽ വെച്ചാണ് ഇരുവരേയും അക്രമിച്ചത്. തന്റെ ഭാര്യ വൈഷ്ണവിയും അയൽവാസിയായ വിഷ്ണുവും തമ്മിൽ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് എഫ്.ഐ.ആർ.
സംശയത്തെ തുടർന്ന് വീട്ടിൽ വഴക്കുണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെ വൈഷ്ണവി വീട്ടിൽ ഇറങ്ങിയോടി. വൈഷ്ണവിയുടെ പിന്നാലെയെത്തിയ ബൈജു വഴിയിൽ വെച്ചും വഴക്കുണ്ടാക്കുകയും അവരെ അക്രമിക്കുകയും ചെയ്തു. പിന്നാലെ സ്വയരക്ഷക്കായി വിഷ്ണുവിന്റെ വാടക വീട്ടിലേക്കാണ് വൈഷ്ണവി ഓടിക്കയറിയതി. പിന്നാലെയെത്തിയ ബൈജു വൈഷ്ണവിയെ കൊടുവാൾ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
തടയാൻ ചെന്നപ്പോഴാണ് വിഷ്ണുവിന് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് വിഷ്ണു മരിച്ചത്. താൻ ഇവരെ അക്രമിച്ച വിവരം ബൈജു തന്നെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. സുഹൃത്തുക്കളാണ് വിവരം പൊലിസിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."